Breaking News

Trending right now:
Description
 
Jan 12, 2016

ദ റെവനന്റ്‌ ഗോള്‍ഡന്‍ ഗ്ലോബല്‍ ഹാട്രിക്‌ നേടി

image ഓസ്‌കറിനു മുന്നോടിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നല്ലചിത്രം, നല്ല നടന്‍, നല്ല സംവിധാനം എന്നിവയ്‌ക്ക്‌ പുരസ്‌കാരം നേടി ദ റെവനന്റ്‌ 73-ാമത്‌ ഗോള്‍ഡന്‍ ഗ്ലോബില്‍ ഹാട്രിക്‌ കരസ്ഥമാക്കി. അലഹാന്ദ്രോ ഗൊണ്‍സാലസ്‌ ഇനാരിറ്റ്‌ സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ നായകന്‍ ഡി കാപ്രിയോയാണു നല്ല നടന്‍. ഇതിന്റെ ചിത്രീകരണം സാധ്യമാക്കിയ അമേരിക്കയിലെ ആദിവാസികള്‍ക്ക്‌ ഇനാരിറ്റ്‌ നന്ദി പറഞ്ഞു. റൂം എന്ന ചിത്രത്തിലെ നായിക ബ്രിയെ ലാര്‍സനാണു മികച്ച നടി. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ജെനിഫര്‍ ലോറന്‍സ്‌ മികച്ച നടിയായി. ജെനിഫറിനു കിട്ടുന്ന നാലാമത്തെ ഗോള്‍ഡന്‍ ഗ്ലോബാണിത്‌. ഈ വിഭാഗത്തിലെ മികച്ച ചിത്രം റിഡ്‌ലി സ്‌കോട്ട്‌ സംവിധാനം ചെയ്‌ത ദ മാര്‍ഷ്യനാണ്‌. ഇതിലെ അഭിനേതാവ്‌ മാറ്റ്‌ ഡാമണ്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. സില്‍വസ്റ്റര്‍ സ്റ്റാലണ്‍ മികച്ച സഹനടനായും (ക്രീഡ്‌) കെയ്‌റ്റ്‌ വിന്‍സ്‌ലറ്റ്‌ സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.