Breaking News

Trending right now:
Description
 
Jan 11, 2016

പെണ്‍കരുത്തില്‍ പതറിയ പുരുഷ താരത്തെ കീഴടക്കിയത്‌ വെറും ഒരു മിനിറ്റില്‍

image
മധ്യപ്രദേശില്‍ ഗുസ്‌തി മത്സരത്തില്‍ പുരുഷ താരത്തെ ഒരു മിനിറ്റു കൊണ്ട്‌ പരാജയപ്പെടുത്തി21കാരിയായ താരം. 
ഗ്വാളിയാര്‍ സ്വദേശിനിയായ റാണി റാണയാണ്‌ 45 കിലോ വിഭാഗത്തില്‍ പുരുഷ താരമായിരുന്ന വിനോദ്‌ പ്രജാപതിയെ മലര്‍ത്തിയടിച്ചത്‌.
മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്നഎംഹൗഗുസ്‌തി മത്സരത്തിനിടെയാണ്‌ സംഭവം.
ശനിയാഴ്‌ച നടന്ന മത്സരത്തിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റാണി. 45 കിലോ വിഭാഗത്തിലെ മത്സരം പ്രഖ്യാപിച്ചയുടന്‍ റാണി ഗോദയിലേക്ക്‌ ഇറങ്ങി വിനോദിനെ വെല്ലുവിളിക്കുകയായിരുന്നു. വെല്ലുവിളി പരിഹാസത്തോടെ സ്വീകരിച്ചെത്തിയ വിനോദിനെ മിനിറ്റുകള്‍ക്കകം റാണി പരാജയപ്പെടുത്തി
റാണിയുടെ പ്രകടനം പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നു മുന്‍ ഒളിമ്പ്യന്‍ കൃപാശങ്കര്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു. മുമ്പും താന്‍ പുരുഷ താരങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നു റാണി . ശക്തിയുടെ കാര്യത്തില്‍ പുരുഷനെക്കാള്‍ ഒട്ടും പിന്നിലല്ല സ്‌ത്രീകളെന്നു ബോധ്യപ്പെടുത്താനാണ്‌ വിനോദിനെ വെല്ലുവിളിച്ചതെന്നും റാണി അഭിമാനത്തോടെ പറഞ്ഞു.
2010ല്‍ ഗുസ്‌തിയില്‍ കമ്പം തോന്നിയ റാണി ഇന്‍ഡോര്‍സ്‌പോര്‍ട്‌സ്‌ അഥോറിറ്റിയുടെ കീഴിലുള്ള കേന്ദ്രത്തിലാണ്‌ പരിശീലനം നേടുന്നത്‌. ദില്ലിയില്‍ നടന്ന ദേശീയ സീനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പിലും റാണി പങ്കെടുത്തിരുന്നു.