Breaking News

Trending right now:
Description
 
Dec 29, 2012

ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയില്‍ പുതിയ പാരിഷ്‌ എക്‌സിക്യൂട്ടീവ്‌

New Parish Executives for St. Mary\\\'s Knanaya Catholic Parish in Chicago
image
ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പുതിയ പാരിഷ്‌ എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ജിനോ കക്കാട്ടില്‍, തോമസ്‌ ഐക്കരപ്പറമ്പില്‍, ടോമി ഇടത്തില്‍, ബിജു കണ്ണച്ചാംപറമ്പില്‍ എന്നിവരേയും പാരിഷ്‌ സെക്രട്ടറിയായി ജോണിക്കുട്ടി പിള്ളവീട്ടില്‍, പി.ആര്‍.ഒ ആയി സാജു കണ്ണമ്പള്ളി എന്നിവരേയും തെരഞ്ഞെടുത്തു. ഫിനാന്‍സ്‌ കോര്‍ഡിനേറ്റര്‍ ജോയിസ്‌ മറ്റത്തിക്കുന്നേലില്‍. വികാരി ഫാ. ഏബ്രാഹാം മുത്തോലത്ത്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളെ പൊതുയോഗത്തില്‍ പരിചയപ്പെടുത്തി. ഓഡിറ്റര്‍മാരായി ജയ്‌ബു കുളങ്ങരയേയും ജയിംസ്‌ തടത്തിലിനേയും നാമനിര്‍ദ്ദേശം ചെയ്‌തു. 

നിലവിലുള്ള എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ പോള്‍സണ്‍ കുളങ്ങര, ജോസ്‌ പിണര്‍ക്കയില്‍, തോമസ്‌ അപ്പോഴിപ്പറമ്പില്‍, ജയിന്‍ മാക്കില്‍ എന്നിവര്‍ക്ക്‌ ഇടവക പ്രശംസാഫലകം സമ്മാനിച്ചു. പുതിയ എക്‌സിക്യൂട്ടീവ്‌ 31-ന്‌ ചുമതലയേല്‍ക്കും.


Tag: New Parish Executives for St. Mary's Knanaya Catholic Parish in Chicago