Breaking News

Trending right now:
Description
 
Jan 08, 2016

പരാതി കൊടുത്ത മഞ്‌ജുവിനെ "വേശ്യ" എന്നാക്ഷേപിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌

image


ഫെയ്‌സ്‌ബുക്കില്‍ അപമാനിക്കുന്ന പോസ്‌റ്റിട്ട പോലീസ്‌ ഉദ്യോഗസ്ഥനെതിരെ പരാതി കൊടുത്ത മഞ്‌ജുവിനെതിരെ കേട്ടാല്‍ അറയ്‌ക്കുന്ന രീതിയില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ യുവാവ്‌. ക്രിസ്റ്റോ ചീരമുക്കെത്തന്ന ഐഡിയില്‍ നിന്നാണ്‌ ആക്ഷേപം. മലയാള മനോരമയുടെ ഓണ്‍ലൈനില്‍ ഇട്ടിരുന്ന വൃക്തിഹത്യ നടത്തുന്ന പരാമര്‍ശം മനോരമ പിന്നീട്‌ ഡിലീറ്റ്‌ ചെയ്‌തുവെങ്കിലും ഇയാളുടെ പേജില്‍ കാണാം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌ത്രീകളെ വ്യക്തിഹത്യ നടത്തുന്ന രീതികള്‍ വ്യാപകമാണ്‌. ഇതിനെതിരെ നടപടി എടുക്കേണ്ട പോലീസ്‌ ഓഫീസര്‍ തന്നെ സ്‌ത്രീത്വത്തെ അപമാനിക്കുന്ന പോസ്‌റ്റിട്ടതിനാണ്‌ ്‌ മഞ്‌ജു പരാതി നല്‍കിയത്‌. സ്‌ത്രീകള്‍ക്കു വേണ്ടിയാണ്‌ പരാതിയെന്നു മഞ്‌ജു വ്യക്തമാക്കിയിരുന്നു. 
പരാതി നല്‍കിയതിന്റെ പേരില്‍ കേട്ടാല്‍ അറയക്കുന്ന രീതിയില്‍ വ്യക്തിഹത്യനടത്തുന്ന പരാമര്‍ശങ്ങളാണ്‌ ഇയാളുടെ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.
സീനിമ നടികളെ വേശ്യകളെന്നും അനാശാസ്യക്കാരെന്നും ആക്ഷേപിക്കുന്നു. ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത്‌ എത്തിയതോടെ മഞ്‌ജുവാര്യരുടെ വ്യക്തി ജീവിതത്തെ അപമാനിക്കുന്ന പ്രയോഗങ്ങളും കടന്നു കൂടി. 
കുടുംബജീവിതം ശിഥിലമാക്കി ഛിദ്രകുടുംബം നടത്തുന്നതില്‍ മാതൃക കാണിക്കുന്ന ഇവരുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിന്‌ പകരം രാജ്യതാലപര്യങ്ങളുള്ള വിഷയത്തില്‍ പോലീസ്‌ അന്വേഷണം നടത്തണമെന്നാണ്‌ ഇയാളുടെ ആവശ്യം.

കാവ്യമാധവനെ ആക്ഷേപിച്ചയാള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു സ്റ്റീഫനെ മോചിപ്പിച്ചുവെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അന്യായമായി സ്റ്റീഫനെ അറസ്റ്റു ചെയ്‌തുവെന്നും പോലീസ്‌ അധികാരികളെ ശാസിച്ചുവെന്നും ഇയാള്‍ പറയുന്നു.
സ്‌ത്രീകള്‍ പരാതി നല്‍കുന്നത്‌ വാര്‍ത്തയായാല്‍ പിന്നീട്‌ അറപ്പും വെറുപ്പും ഉണ്ടാകുന്ന ഭാഷയിലാണ്‌ സോഷ്യല്‍മീഡിയയിലെ പുരുഷന്മാര്‍ സ്‌ത്രീകള്‍ക്കെതിരെ രംഗത്ത്‌ എത്തുന്നത്‌. 
സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാരായ സ്‌ത്രീകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ ശക്തമായാണ്‌ ഇത്തരത്തില്‍ പരാതി നല്‍കിയാല്‍ പിന്നീട്‌ സോഷ്യല്‍ മീഡിയയിലെ പുരുഷന്മാര്‍ പ്രതികരിക്കുക.

സാധാരാണക്കാരായ സ്‌ത്രീകളും ഇത്തരം ആക്ഷേപങ്ങള്‍ സഹിച്ച്‌ പലപ്പോഴും ഫെയ്‌സ്‌ബുക്ക്‌ പേജു തന്നെ ഡിലീറ്റ്‌ ചെയ്‌തു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്‌.
വാസവദത്തകള്‍ സാവിത്രി വേഷം കെട്ടിവന്നാല്‍ ആരും ഈ ചെറ്റകളെ അംഗീകരിക്കില്ല. ഒരു പോലീസുകാരന്‍ പോലീസ് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിധേയമാകേണ്ടവ്യക്തിയായതിനാല്‍ മേലധികാരികളുടെ ഈ നടപടിയക്ക് വിധേയപ്പെടാതെ ഗത്യന്തരമില്ലായിരിക്കാം...എന്നാല്‍, അഭിപ്രായ സ്വാതന്ത്യം പണയം വച്ചിട്ടില്ലാത്ത ആയിരക്കണക്കിന് ജനങ്ങള്‍ ഈ സമൂഹത്തില്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇവളൊന്നും മറക്കരുത്. ഓണ്‍ലൈന്‍ പെണ്‍വാണിഭം ഉള്‍പ്പെടെ അനാശ്വാസ്യത്തിന് കേരളത്തില്‍ (രാജ്യത്തു തന്നെ) പോലിസിന്റെ പിടിയിലാകുന്ന അഭിസാരികകളില്‍ നല്ലൊരു പങ്കും സിനിമാ-സീരിയല്‍ നടികളാണ്. ഈ അറുവാണികളെ വേശ്യകളെന്നല്ല വിശുദ്ധകളെന്നാണ് വിളിക്കേണ്ടതെന്ന്, മഞജുവല്ല മാലഖ വന്നു പറഞ്ഞാല്‍ പോലും എന്നെപ്പോലെയുള്ളവര്‍ അത് ചെയ്യില്ല. ഈ അഭിസാരികകളെയും വേശ്യകളേയും ആരാധ്യകളായി കാണുന്ന കുറെ ചെറ്റകളും, അവരെ അങ്ങനെ ഉയര്‍ത്തിക്കാട്ടുന്ന കുറെ മഞ്ഞമാദ്ധ്യമങ്ങളും ഉണ്ടെന്നുള്ളതു ശരി തന്നെ. പക്ഷേ, സാമാന്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഭൂരിപക്ഷ സമൂഹം ആ രീതിയില്‍ അധപതിച്ചിട്ടില്ല...

മാത്രവുമല്ല, കുറെ മാദ്ധ്യമങ്ങള്‍ മുഖവും അതിലേറെ മറ്റു ഭാഗങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ സെലിബ്രിറ്റിയാകുന്ന ഏതെങ്കിലും ഒരു പെണ്‍കുറ്റവാളി, ഒരു പരാതി നല്‍കിയാലുടന്‍ അതിന്റെ പേരില്‍ അന്വേഷണവും നടപടിയുമായി പോലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടിറങ്ങരുത് എന്നാണ് എന്റെ അഭിപ്രായം. അത്തരം നടപടി പിന്നീട് മണ്ടത്തരമായി തീരാനാണ് സാദ്ധ്യത. എന്റെ ഈ അഭിപ്രായത്തിന് മറ്റൊരു സിനിമാനടിയുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പിന്‍ബലവും ഉണ്ട്. അത് ഞാന്‍ പരാമര്‍ശിക്കാം.

കാവ്യാമാധവന്‍ എന്ന സിനിമാനടിക്കെതിരെ വിമര്‍ശന അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരില്‍, ആലപ്പുഴക്കാരനായ സ്റ്റീഫനെ കൊച്ചി പോലീസ് അറസ്റ്റു ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് സ്റ്റീഫനെ മോചിപ്പിക്കയും, അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അന്യായമായി സ്റ്റീഫനെ അറസ്‌ററു ചെയ്ത പോലീസ് അധികാരികളെ ശാസിക്കയും ചെയ്ത സംഭവം ഉള്‍പ്പെടെ പല സംഭവങ്ങളും ഇതിന് ഉദാഹരണമുണ്ട്...ഏതെങ്കിലും സിനിമാനടി എന്തെങ്കിലും പരാതിപെട്ടാല്‍ ഉടന്‍ അന്വേഷണ സന്നാഹങ്ങളുമായി ഇറങ്ങുന്ന പോലീസ് അധികൃതര്‍, ആ ശുഷ്‌കാന്തി രാജ്യത്തെ അപകടപ്പെടുത്താന്‍ ഇറങ്ങുന്ന ഭീകരര്‍ക്കും, ഗുണ്ടകള്‍ക്കും കുറ്റവാളികള്‍ക്കും എതിരെ ഉപയോഗിച്ചാല്‍ അത് സമൂഹത്തിന് പ്രയോജനപ്പെടും.

അല്ലാതെ, സ്വര്‍ണ്ണകള്ളക്കടത്തിലും, നികുതിവെട്ടിപ്പിലും മറ്റ് അനാശ്വാസ്യ പ്രവര്‍ത്തനങ്ങളിലും ആരോപിതയും പൊതുസമൂഹത്തെ ചൂഷണം ചെയ്യുന്ന പരസ്യങ്ങളിലൂടെ ധനസമ്പാദനം നടത്തുകയും, സമൂഹത്തില്‍ ഉപഭഗസംസ്‌കാരം പ്രചരിപ്പിക്കയും, സ്വന്തം കുടുംബം പോലും തകര്‍ത്ത് ഛിദ്രകുടുംബസംസ്‌കാരമാതൃക സമൂഹത്തിന് നല്‍കയും ഒക്കെ ചെയ്യുന്ന ഒരു ക്ഷൂദ്ര സിനിമാനടിയുടെ പരാതിയിലുള്ള അന്വേഷണത്തേക്കാള്‍, സമൂഹ-രാജ്യതാല്‍പര്യങ്ങളുള്ള വിഷയങ്ങളില്‍ അന്വേഷണങ്ങള്‍ നടത്താന്‍ പോലീസ് അധികൃതര്‍ ആദ്യം താല്‍പര്യം കാണിക്കട്ടെ..