Breaking News

Trending right now:
Description
 
Jan 08, 2016

മണിയന്‍പിള്ള രാജുവിന്റെ പാവാട പ്രദര്‍ശനത്തിന്‌

image മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന പൃഥുരാജ്‌ നായകനാകുന്ന പാവാട പ്രദര്‍ശനത്തിന്‌ തയാറായി. ജി.മാര്‍ത്താണ്ഡനാണ്‌ സംവിധായകന്‍. ഒരു ക്ലീന്‍ ഫാമിലി ത്രില്ലറായിട്ടാണ്‌ ചിത്രം അവതരിപ്പിക്കുന്നത്‌. ജോയി എന്ന ചെറുപ്പക്കാരനെയാണ്‌ പൃഥുരാജ്‌ അവതരിപ്പിക്കുന്നത്‌. ജീവിതത്തില്‍ പ്രത്യേകിച്ചൊരു ലക്ഷ്യമോ ഉത്തരവാദിത്വമോ ഇല്ലാത്ത യുവാവാണ്‌ ജോയി. പലപ്പോഴും ലഹരികീഴടക്കിയ ജീവിതം. സാധാരണ യുവാവിന്റെ മോഹങ്ങളേ അവനിലും ഉണ്ടായിരുന്നുള്ളൂ. ബാബു ജോസഫ്‌ (അനൂപ്‌ മേനോന്‍) എന്ന ഇംഗ്ലീഷ്‌ പ്രഫസറുമായി ഒരു പ്രത്യേക സാഹചര്യത്തില്‍ ജോയി ബന്ധപ്പെടുന്നു. ഈ ബന്ധം ചില ഗതകാല സ്‌മരണകള്‍ ഉണര്‍ത്തുന്നു. ജോയിയുടെ ജീവിതത്തില്‍ ലക്ഷ്യബോധം ഉളവാക്കാനും അതിലൂടെ ചില തിരിച്ചറിവുകള്‍ക്കു ഇതു കാരണമായി. പിന്നീട്‌ ഇരുവരും ചേര്‍ന്നുള്ള ഒരു പോരാട്ടം. അതില്‍ നിയമയുദ്ധത്തിന്‌ ഏറെ പ്രാധാന്യമുണ്ടായിരുന്നു. പിന്നീടങ്ങോട്ട്‌ ഓരോ മുഹൂര്‍ത്തങ്ങളും ഏറെ ഉദ്വേഗം നിറഞ്ഞതാണ്‌. ഒരിടത്തരം കര്‍ഷകഗ്രാമത്തിലൂടെയാണ്‌ പാവാടയുടെ കഥാവികസനം. മിയാ ജോര്‍ജും ആശാ ശരത്തുമാണ്‌ ചിത്രത്തിലെ നായികമാര്‍. നെടുമുടിവേണു പ്രധാനകഥാപാത്രമായി രംഗത്തുവരുന്നുണ്ട്‌. സിദ്ധിഖ്‌, മണിയന്‍പിള്ള രാജു, രഞ്‌ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ചെമ്പന്‍ വിനോദ്‌, കുഞ്ചന്‍, മണിക്കുട്ടന്‍, കലാഭവന്‍ ഹനീഫ്‌ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌.