Breaking News

Trending right now:
Description
 
Jan 06, 2016

അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ മുനിസിപ്പാലിറ്റി ഉടന്‍ നടപടിയെടുക്കണം

image ആലപ്പുഴ: പട്ടണത്തിലെ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു സംസ്‌ക്കരിക്കാന്‍ മുനിസിപ്പാലിറ്റി ഉടന്‍ നടപടിയെടുത്തേ തീരൂ എന്നു അധികൃതരെ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) അറിയിച്ചു. ഇതിനായുള്ള നിയമം ഉള്ള സ്ഥിതിക്കു പ്രത്യേകിച്ചു മുനിസിപ്പാലിറ്റിക്കു ഉത്തരവാദിത്വമുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഗ്ലാസും റബറും പ്ലാസ്റ്റിക്കും ലെതറും ഇ-വേസ്റ്റും ഒക്കെ കുമിഞ്ഞു കൂടുകയാണ്. ജൈവമാലിന്യം സംസ്‌ക്കരിക്കാനുള്ള ഏതാനും ഏറോബിക് പ്ലാന്റുകള്‍ സ്ഥാപിച്ചതോടെ മുനിസിപ്പാലിറ്റിയുടെ കടമ അവസാനിക്കുന്നില്ല. 

'ഇ-മാലിന്യം: കര്‍ശന ഏര്‍പ്പാടുകള്‍ക്ക് ഉത്തരവ്; ചുമതല മുനിസിപ്പാലിറ്റിക്ക്' എന്ന തലക്കെട്ടില്‍ ടി.ആര്‍.എ ബുള്ളറ്റിന്‍ 2014 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വായിച്ചാല്‍ വിശദവിവരങ്ങള്‍ ലഭ്യമാകും. 2012 മേയ് ഒന്നിനു പ്രാബല്യത്തില്‍ വന്ന ചട്ടങ്ങളാണെന്നു പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. വര്‍ഷം നാലാകുന്നു എന്നിരുന്നിട്ടും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതൊന്നും അറിയാത്ത മട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.