Breaking News

Trending right now:
Description
 
Jan 05, 2016

ദുബായില്‍ പുതിയ വീസ നിയമം വരുന്നു

image

മലയാളികളായ തൊഴില്‍ അന്വേഷകര്‍ക്ക്‌ ആശ്വാസമായി പുതിയ വീസ നിയമം ദുബായില്‍ വരുന്നു. വിസിറ്റിങ്ങ്‌ വീസ തൊഴില്‍ വീസയാക്കുവാന്‍ രാജ്യം വിട്ടു പോകേണ്ടിയിരുന്നു. എന്നാല്‍ ഇനിയും പുതിയ വീസയിലേയ്‌ക്ക്‌ മാറാന്‍ രാജ്യം വിട്ടുപോകേണ്ടതില്ലെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക്‌ വീസ സംവിധാനം വേഗത്തിലാക്കുവാനാണ്‌ പുതിയ സംവിധാനം. വീസ കാലാവധി കഴിയുന്നതിനു മുമ്പ്‌ സ്‌പോണ്‍സര്‍ക്ക്‌ പുതിയ വീസ നല്‍കുവാനും സാധിക്കും. എന്നാല്‍ രാജ്യത്ത്‌ എത്തിയിരിക്കുന്ന വീസയുടെ കാലാവധി കഴിയുന്നതിനു മുമ്പ്‌ പുതിയ വീസയിലേക്ക്‌ മാറണമെന്നു മാത്രം. 
എന്നാല്‍ നിലവിലുള്ള വീസയുടെ കാലാവധി കഴിഞ്ഞാല്‍ പിഴ ഒടുക്കണമെന്നു മാത്രം. ട്രാന്‍സിറ്റ്‌, ടൂറിസ്റ്റ്‌ വിസിറ്റ്‌, വിദ്യാഭ്യാസം, ചികില്‍സാ മിഷന്‍ വീസ തുടങ്ങിയ വീസകളില്‍ ഉള്ളവര്‍ക്കും രാജ്യം വിടാതെ വീസ മാറാനാകും. അപേക്ഷകള്‍ക്ക്‌ നിശ്ചയിച്ച ഫീസ്‌ ഓണ്‍ ലൈന്‍ വഴി അടച്ചാല്‍ രാജ്യം വിടാതെ തന്നെ വീസ ലഭിക്കും. തൊഴില്‍ അന്വേഷകര്‍ ഏറെ പ്രതീക്ഷയോടെയാണ്‌ ഈ നിയമത്തെ നോക്കുന്നത്‌.