Breaking News

Trending right now:
Description
 
Jan 01, 2016

ആറ്റം സീരീസില്‍ പുതിയ രണ്ടു ഫോണുകളുമായി ലാവ

image കൊച്ചി: ലാവ ഇന്റര്‍നാഷണല്‍, എന്‍ട്രി ലെവല്‍ ആറ്റം സീരീസില്‍ ഐറിസ്‌ ആറ്റം, ഐറിസ്‌ ആറ്റം 3 എന്നീ രണ്ടു പുതിയ സ്‌മാര്‍ട്ട്‌ ഫോണുകള്‍ വിപണിയിലെത്തിച്ചു. ആദ്യമായി സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്‌തിരിക്കുന്ന ഐറിസ്‌ ആറ്റത്തിന്‌ 4 ഇഞ്ചും ഐറിസ്‌ ആറ്റം 3-ന്‌ 5 ഇഞ്ചും വലിപ്പമുള്ള ഡിസ്‌പ്ലേയാണ്‌ നല്‍കിയിരിക്കുന്നത്‌. 

1.3ജിഗാഹെര്‍ട്ടസ്‌ ക്വാഡ്‌ കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആറ്റം സ്‌മാര്‍ട്ട്‌ഫോണിന്‌ 512 എംബി റാമും, 32 ജിബി വരെ വികസിപ്പിക്കാവുന്ന 8ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്‌. രണ്ടു ഫോണിനും 5 എംപി പിന്‍കാമറയാണുള്ളത്‌. മുന്‍ കാമറ ഐറിസ്‌ ആറ്റം 3-ന്‌ 2എംപിയും ഐറിസ്‌ ആറ്റത്തിന്‌ വിജിഎ കാമറയുമാണ്‌. ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്പ്‌ 5.1 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐറിസ്‌ സ്‌മാര്‍ട്ട്‌ഫോണുകളില്‍ സ്‌ക്രിന്‍ ലോക്കായിരിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക്‌ ആവശ്യമായ ആപ്ലിക്കേഷനുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സ്‌മാര്‍ട്ട്‌ ജെസ്റ്റര്‍ കണ്‍ട്രോള്‍ സംവിധാനവും ഉള്‍പ്പടുത്തിയിരിക്കുന്നു. 

ബാക്ക്‌ഗ്രൗണ്ടില്‍ വീഡിയോ പ്രവര്‍ത്തിക്കുമ്പോഴും വെബ്‌ ബ്രൗസിംഗും മെസേജിംഗും സാധ്യമാവും എന്നത്‌ ഐറിസ്‌ ആറ്റം 3-ന്റെ പ്രത്യേകതയാണ്‌. കൂടാതെ പാട്ട്‌ കേള്‍ക്കുമ്പോള്‍ വിരലു കൊണ്ട്‌ ഒന്ന്‌ സൈ്വപ്പ്‌ ചെയ്‌താല്‍ അടുത്ത ട്രാക്കിലേക്ക്‌ പോകാന്‍ കഴിയും. സ്‌ക്രീനില്‍ എസ്‌ ആകൃതിയില്‍ വരച്ചാല്‍ മുന്‍ കാമറ പ്രവര്‍ത്തന യോഗ്യമാവുമെന്നതും ഐറിസ്‌ ആറ്റം 3-യുടെ മറ്റൊരു പ്രത്യേകതയാണ്‌. സൈലന്റ്‌മോഡില്‍ കോള്‍ വരുമ്പോള്‍ എല്‍ഇഡി ഫ്‌ളാഷ്‌ ചെയ്യുന്ന ഫ്‌ളാഷ്‌ ഓണ്‍ കോള്‍ എന്ന സവിശേഷതയും ഈ ഫോണിനുണ്ട്‌.

കറുപ്പ്‌, വെള്ള എന്നീ നിറങ്ങളില്‍ വിപണിയിലെത്തുന്ന ഐറിസ്‌ ആറ്റവും ഐറിസ്‌ ആറ്റം 3-യും എല്ലാ റീടെയ്‌ല്‍ സ്‌റ്റോറുകളിലും മള്‍ട്ടി ബ്രാന്‍ഡ്‌ ഔട്ടലെറ്റുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ ഫോമുകളിലും ലഭ്യമാണ്‌. വില ഐറിസ്‌ ആറ്റം 4249 രൂപ, ഐറിസ്‌ ആറ്റം3 4899 രൂപ.