Breaking News

Trending right now:
Description
 
Dec 31, 2015

ജികെഎസ്‌എഫ്‌: ക്യാഷ്‌ലെസ്‌ പേയ്‌മെന്റിന്‌ ഇസിടാപും എസ്‌ബിഐയുമായി സഹകരിക്കുന്നു

image ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ ക്യാഷ്‌ലെസ്‌, കാര്‍ഡ്‌ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ കേരളസര്‍ക്കാര്‍ ഇസിടാപും എസ്‌ബിഐയുമായി സഹകരിക്കുന്നു. ജികെഎസ്‌എഫില്‍ നടത്തുന്ന ഇടപാടുകളുടെ പേയ്‌മെന്റിന്‌ പണം ഉപയോഗിക്കാതെ ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകളുപയോഗിച്ച്‌ വിനിമയം നടത്താന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാനാണ്‌ ഈ സഖ്യം ലക്ഷ്യമിടുന്നത്‌. ഈ സംരംഭത്തിലൂടെ ക്യാഷ്‌ലെസ്‌ പേയ്‌മെന്റിനെ ഇത്ര വിപുലമായ അളവില്‍ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ്‌ കേരളം.

ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ ഇടപാടുകള്‍ക്ക്‌ കാര്‍ഡ്‌/ക്യാഷ്‌ലെസ്‌ പേയ്‌മെന്റ്‌ നല്‍കുമ്പോള്‍ ജികെഎസ്‌എഫ്‌ നല്‍കുന്ന ലക്കി കൂപ്പണ്‍ കൂടാതെ ഡിജിറ്റല്‍ ലക്കി കൂപ്പണും ചാര്‍ജ്ജ്‌ സ്ലിപ്പിനൊപ്പം ലഭിക്കുന്നു. ജികെഎസ്‌എഫില്‍ ഇസിടാപിന്റെ എംപിഒ ടെര്‍മിനല്‍ ഉപയോഗിക്കുന്നതിന്‌ രജിസ്‌റ്റര്‍ ചെയ്‌ത വ്യാപാരികള്‍ക്ക്‌ സെറ്റപ്പ്‌ ചാര്‍ജ്ജുകളും പ്രതിമാസ ചാര്‍ജ്ജുകളും മൂന്നു മാസത്തേക്ക്‌ ഒഴിവാക്കി കൊടുത്തു കൊണ്ട്‌ എസ്‌ബിഐയും ഈ സംരംഭത്തില്‍ പങ്കുചേരുന്നു. എസ്‌ബിഐ പോലുള്ള ദേശസാല്‍കൃത ബാങ്കുകള്‍ തന്നെ ഡിജിറ്റല്‍ പേയ്‌മെന്റുകളെ പിന്തുക്കുമ്പോള്‍ കേരളം പോലൊരു വിപണിയില്‍ ക്യാഷ്‌ലെസ്‌ പേയ്‌മെന്റിന്റെ സാധ്യതകള്‍ വിപുലമാണ്‌. ഇസിടാപ്‌ പോലെ സുരക്ഷിതവും അംഗീകൃതവുമായ മൊബൈല്‍ പേയ്‌മെന്റ്‌ പ്ലാറ്റഫോമുകളുടെ സഹായത്തോടെയാണ്‌ മിക്ക ബാങ്കുകളും കാര്‍ഡ്‌/ക്യാഷ്‌ലെസ്‌ വിനിമയങ്ങള്‍ സാധ്യമാക്കുന്നത്‌.

ഒരു വ്യാപാരിയെയോ, ടാക്‌സി ഡ്രൈവറെയോ, കച്ചവടക്കാരനേയോ പോലെ ഉപയോക്താവില്‍ നിന്ന്‌ പണം സ്വീകരിക്കേണ്ടിവരുന്നവര്‍ക്ക്‌ സ്വന്തം മൊബൈല്‍ ഫോണിനെ ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡ്‌ പേയ്‌മെന്റ്‌ ടെര്‍മിനലോ ക്യാഷ്‌ വിത്ത്‌ഡ്രോ പെയ്‌മെന്റോ ആക്കാന്‍ ഇസിടാപ്‌ എംപിഒഎസ്‌ സഹായിക്കുന്നു. വിസ, റൂപേ, മാസ്റ്റര്‍ കാര്‍ഡ്‌/ മേസ്റ്റ്രോ കാര്‍ഡുകള്‍ എല്ലാം ഈമര്‍ച്ചന്റ്‌ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതാണ്‌.