Breaking News

Trending right now:
Description
 
Dec 31, 2015

തീരദേശ പാതയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിരന്തരം റദ്ദാക്കുന്നതു ഒഴിവാക്കണം: കെര്‍പ

image ആലപ്പുഴ: തീരദേശ റെയില്‍വേ പാതയിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ ആഴ്ചകളോളം പാസഞ്ചര്‍, മെമു സര്‍വീസുകള്‍ റദ്ദാക്കുന്ന നടപടി ഒഴിവാക്കണമെന്നു കുട്ടനാട് - എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, സെക്രട്ടറി ചാക്കോ ജേക്കബ് എന്നിവര്‍ ആവശ്യപ്പെട്ടു.

ട്രെയിന്‍ സര്‍വീസുകള്‍ നിരന്തരം റദ്ദാക്കുമ്പോള്‍ ആയിരക്കണക്കിനു യാത്രക്കാരാണ് ക്ലേശത്തിലാകുന്നത്. പണിനടക്കുന്ന സ്ഥലങ്ങളില്‍ കൂടെ ട്രെയിനുകള്‍ വേഗത കുറച്ചു വിടേണ്ട കാര്യമേയുള്ളു. മറ്റു ദീര്‍ഘദൂര ട്രെയിനുകള്‍ ഇങ്ങനെ കടത്തിവിടുന്നുണ്ട്.

തീരദേശ പാതയിലെ എല്ലാ സ്റ്റേഷനുകളിലും ക്രോസിംഗ് സൗകര്യം ഏര്‍പ്പെടുത്തി ഇരട്ടപ്പാതയുടെ ഏകദേശ പ്രയോജനം ലഭ്യമാക്കാമെന്നു അനേക വര്‍ഷങ്ങളായി ചൂണ്ടിക്കാട്ടിയിട്ടും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതു കണക്കിലെടുക്കുന്നില്ലെന്നതു ഖേദകരമാണ്. ഓരോ വര്‍ഷവും ഓരോ സ്‌റ്റേഷന്‍ എങ്കിലും ഇങ്ങനെ വിപൂലീകരിച്ചിരുന്നുവെങ്കില്‍ ഇതിനകം എല്ലാം പൂര്‍ത്തിയാകുകയും അതനുസരിച്ച് യാത്രാസമയം ഏറെ കുറയ്ക്കാനും സാധിക്കുമായിരുന്നു.