Breaking News

Trending right now:
Description
 
Dec 31, 2015

നടി വിദ്യാ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വിദേശത്തെ പുതുവത്സരാഘോഷം ഒഴിവാക്കി

image ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ നടി വിദ്യാ ബാലനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്‌ സിദ്ധാര്‍ഥ്‌ റോയ്‌ കപൂറിനൊപ്പം പുതുവത്സാരാഘോഷങ്ങള്‍ക്കു വിദേശത്തേക്കു പോകുന്നതിന്‌ വിമാനത്തില്‍ കയറിയപ്പോഴാണ്‌ വിദ്യാ ബാലന്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായത്‌. ഇതേ തുടര്‍ന്ന്‌ യാത്ര റദ്ദാക്കി. അബുദാബി ഫ്‌ളൈറ്റ്‌ പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ്‌ സംഭവം. അതുകൊണ്ടുതന്നെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍കഴിഞ്ഞു. വിമാനത്താവളത്തിലുള്ള ക്ലിനിക്കില്‍ അടിയന്തര വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കിയിരുന്നു. വൃക്കയിലെ കല്ലാണ്‌ പ്രശ്‌നമുണ്ടാക്കിയതെന്നാണ്‌ പ്രാഥമിക നിഗമനം. വിദ്യാബാലന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. പുതുവര്‍ഷത്തോടൊപ്പം വിദ്യയുടെ ജന്മദിനവും വിദേശത്ത്‌ ആഘോഷിക്കാനായിരുന്നു സിദ്ധാര്‍ഥ്‌ റോയ്‌ കപൂറിന്റെ തീരുമാനം. ജനുവരി ഒന്നിനാണ്‌ വിദ്യയുടെ ജന്മദിനം.