Breaking News

Trending right now:
Description
 
Dec 31, 2015

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ദ ഗ്രാന്‍ഡ്‌ മലബാര്‍

ആദ്യം ബുക്ക്‌ ചെയ്യുന്ന 15 ദമ്പതിമാര്‍ക്ക്‌ ഇന്ത്യയിലെ താജ്‌ ഹോട്ടലുകളില്‍ രണ്ടു രാത്രി സൗജന്യ താമസം
image കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ 'ദ ഗ്രാന്‍ഡ്‌ മലബാര്‍' ആഘോഷ പരിപാടിയുമായി വിവാന്ത ബൈ താജ്‌ മലബാര്‍. ലോകത്തിലെ നാനാദേശങ്ങളില്‍ നിന്നുമുള്ള വിഭവങ്ങള്‍ അണിനിരക്കുന്ന ഗാലാ ഡിന്നര്‍, റിവൈവല്‍ ബാന്‍ഡിന്റെ ലൈവ്‌ മ്യൂസിക്ക്‌ വിത്‌ ഡിജെ, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ കലാപരിപാടികള്‍, അതിഥികള്‍ക്കുള്ള അപ്രതീക്ഷിത സമ്മാനങ്ങള്‍ തുടങ്ങി പുതുവത്സരാഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടുന്ന ഒട്ടേറെ പുതുമകള്‍ 'ദ ഗ്രാന്‍ഡ്‌ മലബാര്‍' പരിപാടിയിലുണ്ടാകും. 

ഡിസംബര്‍ 31-ന്‌ രാത്രി എട്ടു മണിക്കാണ്‌ 'ദ ഗ്രാന്‍ഡ്‌ മലബാര്‍' ഗാല ഡിന്നര്‍ ആരംഭിക്കുന്നത്‌. കോണ്ടിനെന്റല്‍, ചൈനീസ്‌, അറേബ്യന്‍, ഇന്ത്യന്‍, കേരള വിഭവങ്ങള്‍ ഡിന്നറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ, ആദ്യം ബുക്ക്‌ ചെയ്യുന്ന പതിനഞ്ച്‌ ദമ്പതിമാര്‍ക്ക്‌ ഇന്ത്യയിലെവിടെയുമുള്ള താജ്‌ ഹോട്ടലുകളില്‍ രണ്ടു രാത്രി സൗജന്യമായി താമസിക്കാനുള്ള അവസരവും ലഭിക്കുന്നു. ഇതു കൂടാതെ ആഘോഷവേളയില്‍ സര്‍പ്രൈസ്‌ ഗിഫ്‌റ്റുകളും താജ്‌ ഒരുക്കിയിട്ടുണ്ട്‌.
For more information, please contact:
Thomas Rulin
Director of Sales
Vivanta by Taj-Malabar, Cochin
M: 99954 99077
E: thomas.rulin@tajhotels.com