Dec 30, 2015
ഇനി അയര്‍ലണ്ടിലും പച്ചമീനേയ്....
അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമുള്ള മീന്‍ പ്രിയര്‍ക്ക് ഇനി സന്തോഷിക്കാം. പുതുമ മാറാത്ത പച്ചമീന്‍ കേരളത്തില്‍നിന്ന് ഇനി നിങ്ങളെ തേടി വരും. മലയാളികള്‍ക്ക് പ്രിയപ്പെട്ട ചെമ്മീന്‍, നെയ്മീന് (അയ്ക്കൂറ), ആവോലി, ഏരി, വിളമീന്‍, ചെമ്പല്ലി, സ്രാവ്, കിളിമീന്‍, നങ്ക്, പരവ (കുതിപ്പ്), കോര എന്നിവയ്ക്കൊപ്പം നീല ഞണ്ട്, തവിട്ട് ഞണ്ട്, കണവ എന്നിവയും ഗ്രേഡ് ചെയ്ത്, വൃത്തിയാക്കി കറിവയ്ക്കാന്‍ പരുവത്തിലാണ് വീട്ടുപടിക്കലെത്തുക. ചെമ്മീനും മറ്റും മുഴുവനായും കിട്ടും. ടൂറിസം രംഗത്ത് പഠനം പൂര്‍ത്തിയാക്കി മികച്ച അനുഭവപരിചയം നേടിയ റോമി ജോര്‍ജ് തെക്കേക്കരയാണ് ഈ സവിശേഷ സംരംഭത്തിനു പിന്നില്‍. സീസണ് അനുസരിച്ച് കടലില്‍നിന്ന് പിടിച്ചയുടന്‍ കോള്‍ഡ് ചെയ്നില്‍ സൂക്ഷിച്ച് പുതുമ നശിക്കാതെ ഗുണമേന്മയ്ക്ക് ഒട്ടും കുറവുവരാതെയാണ് അയര്ലണ്ടിലെത്തിക്കുന്നതെന്ന് റോമി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ ഇറക്കുമതി വ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് ഇവയെത്തിക്കുന്നത്. വീട്ടിലെത്തിയാല്‍ ഉടന്‍ പാകം ചെയ്യാന്‍ പരുവത്തില്‍ എത്തുന്നതിനാല്‍ വീട്ടമ്മമാര്‍ക്ക് ഏറെ സൗകര്യമായിരിക്കും. മൈഫ്രഷ് കേരള എന്ന സംരംഭത്തെക്കുറിച്ച് കൂടുതല്‍ അറിയാനും മീന്‍ ഓര്‍ഡര്‍ ചെയ്യാനും റോമിയെ നേരിട്ട് വിളിക്കാം. ഫോണ്‍: 0868 123 100, ഈമെയില്‍ - info@myfreshkerala.com