Breaking News

Trending right now:
Description
 
Dec 29, 2015

ചങ്ങനാശേരി ആര്‍ച്ച്ബിഷപുമാരുടെ ഇ-മെയില്‍ ഹാക് ചെയ്തു?

തോമസ് മത്തായി കരിക്കംപള്ളില്‍
image ആലപ്പുഴ: ചങ്ങനാശേരി അതിരൂപത പാറേല്‍ മരിയന്‍ പില്‍ഗ്രിം സെന്റര്‍ കാര്യനിര്‍വാഹക സംഘത്തില്‍പ്പെട്ട ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പവ്വത്തില്‍ എന്നിവരടക്കമുള്ളവരുടെ ഇ-മെയില്‍ അക്കൗണ്ട് ഹാക് ചെയ്തു.

http://marianpilgrimcentreparel.org എന്ന വൈബ്‌സൈറ്റില്‍ അഡ്മിനിസ്‌ട്രേഷന്‍ എന്ന വിഭാഗത്തിലാണ് ആര്‍ച്ചുബിഷപുമാരുടെയും മറ്റു വൈദികരുടെയും ഫോട്ടോകള്‍ സഹിതം പദവിയും ഫോണ്‍ നമ്പരും ഇ-മെയിലും മറ്റും നല്കിയിട്ടുള്ളത്. ആര്‍ച്ചുബിഷപുമാര്‍ക്കും മറ്റു ആറു വൈദികര്‍ക്കും archbishop@gmail.com എന്ന ഒരേ ഇ-മെയില്‍ വിലാസമാണ് അവരവരുടെ പേരുകള്‍ക്കൊപ്പം. അതുതന്നെ സംശയത്തിനിട നല്കും.



എന്നാല്‍ ഇ-മെയില്‍ 'ജാസണ്‍ ഉഹ്‌ലോട്ട്' എന്ന പേരിലാണെന്നാണ് കാണുന്നത്. അതില്‍ കുറുക്കനെപ്പോലെ തോന്നിക്കുന്ന ഒരു മൃഗത്തിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ പിക്ചറായിയിട്ടിരിക്കുന്നത്. 'ലോകത്തില്‍ മൂന്ന് ഇനം മനുഷ്യരുണ്ട്. എണ്ണാന്‍ അറിയാവുന്നവരും അതറിയാത്തവരും' എന്നാണ് സ്റ്റാറ്റസ്! മൂന്നിനമുണ്ടെന്നു പറഞ്ഞിട്ടു രണ്ടു തരത്തെക്കുറിച്ചേ വിശദീകരണമുള്ളുവെന്നതും ശ്രദ്ധേയം!!