Breaking News

Trending right now:
Description
 
Dec 29, 2015

മിസ്‌ സൗത്ത്‌ ഇന്ത്യ മത്സരം ജനുവരിയില്‍; കേരളത്തില്‍നിന്ന്‌ നാലുപേര്‍ പങ്കെടുക്കും

image തെന്നിന്ത്യന്‍ സൗന്ദര്യറാണിയെ കണ്ടെത്താനുള്ള മോണ്ടെ ദുബായ്‌ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ മിസ്‌ സൗത്ത്‌ ഇന്ത്യ മത്സരം ബംഗളുരുവിലെ കോണ്‍ഫിഡന്റ്‌ അമോണില്‍ 2016 ജനുവരി ഒമ്പതിന്‌ നടക്കും. പെഗാസസ്‌ ഇവന്റ്‌ മേക്കേഴ്‌സ്‌ സംഘടിപ്പിക്കുന്ന മത്സരത്തില്‍ അഞ്ച്‌ സംസ്ഥാനങ്ങളില്‍നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കും. അര്‍ച്ചന രവി, മെര്‍ലിന്‍ ഹാംലറ്റ്‌, മേഘനായര്‍, പൂജ മോഹന്‍ എന്നിവരാണ്‌ കേരളത്തെ പ്രതിനിധീകരിക്കുന്നത്‌. ചുരുക്കപ്പട്ടികയിലെ 15 പേരില്‍നിന്നാണ്‌ ഇവരെ മത്സരത്തിനായി തിരഞ്ഞെടുത്തത്‌. ഡിസൈനര്‍ സാരി, റെഡ്‌ കോക്ക്‌ടെയില്‍, ബ്ലാക്ക്‌ ഗൗണ്‍, എന്നീ മൂന്ന്‌ റൗണ്ടുകള്‍ക്കുള്ള ഗ്രൂമിംഗ്‌ സെക്ഷന്‍ ജനുവരി നാലിനു തുടങ്ങും. കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരബാദ്‌ എന്നിവിടങ്ങളില്‍ നടത്തിയ ഓഡിഷനുകളില്‍നിന്നാണ്‌ മിസ്‌ സൗത്ത്‌ ഇന്ത്യ മത്സരാര്‍ഥികളെ തിരഞ്ഞെടുത്തത്‌. മിസ്‌ സൗത്ത്‌ ഇന്ത്യ വിജയിക്ക്‌ ഒരു ലക്ഷം രൂപയും ഫസ്റ്റ്‌ റണ്ണറപ്പിനും സെക്കന്‍ഡ്‌ റണ്ണറപ്പിനും യഥാക്രമം 60,000 രൂപയും 40,000 രൂപയും സമ്മാനമായി നല്‍കും.