Breaking News

Trending right now:
Description
 
Dec 28, 2012

സ്‌പെഷ്യല്‍ ചിക്കന്‍ ബിരിയാണി

image ചിക്കന്‍ -3/4 കിലോ
ബസ്‌മതി അരി - 2 കപ്പ്‌ 
അധികം പുളിയില്ലാത്ത തൈര്‌ -4 ടേബിള്‍ സ്‌പൂണ്‍
ഏലയ്‌ക്കാ - നാലെണ്ണം
ഗ്രാമ്പൂ - 8
കറുവാപ്പട്ട - 6 ചെറിയ കഷണം 
തക്കോലം -2
ജാതിപത്രി -2 എണ്ണം
വെളുത്തുള്ളി - 5 അല്ലി
ഇഞ്ചി - 1 ഇഞ്ച്‌ കഷണം
പച്ചമുളക്‌ - 3
മുളകുപൊടി - 2 ടീസ്‌പൂണ്‍
മല്ലിപ്പൊടി - 2 ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്‌പൂണ്‍
സവാള - 3
കശുവണ്ടിപ്പരിപ്പ്‌ - 2 ടേബിള്‍സ്‌പൂണ്‍
ഉണക്കമുന്തിരിങ്ങ - 2 ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
നെയ്യ്‌ - ആവശ്യത്തിന്‌
ബട്ടര്‍ ആവശ്യത്തിന്‌
ഉപ്പ്‌ പാകത്തിന്‌
എണ്ണ -2 ടേബിള്‍ സ്‌പൂണ്‍
മല്ലിയില- 2 പിടി
പുതിനയില - 2 പിടി

പാകം ചെയ്യുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളായി മുറിക്കുക. 

ഒരു പാത്രത്തില്‍ നെയ്യ്‌ ഒഴിച്ച്‌ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിങ്ങയും വറുത്തു മാറ്റിവയ്‌ക്കുക. രണ്ടു സവാള അരിഞ്ഞത്‌ ഗോള്‍ഡന്‍ ബ്രൗണ്‍ കളറാകുന്നതുവരെ വറക്കുക. 

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, പകുതി വീതം എലക്കായ്‌, ഗ്രാമ്പൂ, കറുവാപ്പട്ട, തക്കോലം, ജാതിപത്രി, പുതിനയില, മല്ലിയില എന്നിവയും തൈര്‌, ഉപ്പ്‌ എന്നിവയും കൂടി മിക്‌സിയില്‍ നന്നായി അരക്കുക. ഈ അരപ്പും വറുത്ത സവാളയുടെ പകുതിയും മിച്ചമുള്ള നെയ്യുംകൂടി ചേര്‍ത്ത്‌ ചിക്കനില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്‌ക്കുക. 

അരി കഴുകി 30 മിനിട്ട്‌ കുതിര്‍ത്ത്‌ വെള്ളം വാര്‍ന്നുകളയുക. ഒരു പാത്രത്തില്‍ 6 ഗ്ലാസ്സ്‌ വെള്ളം ഒഴിച്ച്‌ മിച്ചമുള്ള എലക്കായ്‌, ഗ്രാമ്പൂ, കറുവാപ്പട്ട, തക്കോലം, ജാതിപത്രി എന്നിവ ഇട്ട്‌ തിളക്കാന്‍ വയ്‌ക്കുക. 

ഈ സമയംതന്നെ ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ കുറച്ച്‌ വെളിച്ചെണ്ണ ഒഴിക്കുക. ഒരു സവാള അിഞ്ഞത്‌ ഇട്ടു വഴറ്റുക. നന്നായി മൊരിഞ്ഞുകഴിയുമ്പോള്‍ അരപ്പു പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്തു വഴറ്റുക. 

ഇതിനിടെ വെള്ളം തിളച്ചുകഴിയുമ്പോള്‍ അരി ഇടുക. രണ്ടു സ്‌പൂണ്‍ എണ്ണ ഒഴിക്കുക. അരി തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌. അരി പകുതി വേവാകുമ്പോള്‍(അരിയിട്ട്‌ തിളച്ച്‌ പൂ പോലെ വരുമ്പോള്‍) കോരിയെടുത്ത്‌ ചിക്കന്റെ മുകളിലേയ്‌ക്ക്‌ വിതറിയിടുക. രണ്ട്‌ ലെയര്‍ ഇട്ടുകഴിയുമ്പോള്‍ പുതിനയിലയും മല്ലിയിലയും അരിഞ്ഞത്‌ വിതറുക. ഇതിനൊപ്പം ബട്ടര്‍ ചെറുതായി അരിഞ്ഞതും വിതറുക. വീണ്ടും അരി ഇടുക. ഇതുപൊലെ ആവര്‍ത്തിക്കുക. അതിനുശേഷം ആവി വരുമ്പോള്‍ ആവി പുറത്തുപോകാത്ത വിധത്തില്‍ പാത്രം മൂടി വയ്‌ക്കുക. (ദം ബിരിയാണി പൊലെ) അല്ലെങ്കില്‍ നനവുള്ള വൃത്തിയുള്ള ഒരു ടര്‍ക്കി ഉപയോഗിച്ച്‌ മൂടിവയ്‌ക്കുക. അതിനുശേഷം തീ ഏറ്റവും കുറച്ചിടുക. ഇങ്ങിനെ 20 മിനിട്ട്‌ തീ ഏറ്റവും കുറഞ്ഞ രീതിയില്‍ വച്ചശേഷം ഓഫ്‌ ചെയ്യുക. 20 മിനിട്ടുകള്‍ക്കുശേഷം പാത്രം തുറന്ന്‌ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിങ്ങയും സവാള വറുത്തതും വിതറി അലങ്കരിക്കാം. 

(പ്രഷര്‍ കുക്കറിലും ഇതേ രീതിയില്‍ ബിരിയാണി തയ്യാറാക്കാം. ആവി വന്നുകഴിയുമ്പോള്‍ വെയ്‌റ്റ്‌ വയ്‌ക്കാതെ 20 മിനിട്ട്‌ ചെറുതീയില്‍ വേവിക്കുക. 20 മിനിട്ടുകള്‍ക്കുശേഷം അടപ്പുമാറ്റി വിളമ്പാം)