Breaking News

Trending right now:
Description
 
Dec 26, 2015

ടൂ കണ്‍ട്രീസില്‍ ദിലീപ്‌, മമ്‌താ ജോടി

image സൂപ്പര്‍ഹിറ്റ്‌ ചിത്രമായ മേരിക്കുണ്ടൊരു കുഞ്ഞാടിനുശേഷം ഷാഫിയൊരുക്കുന്ന റൊമാന്റിക്‌ കോമഡി ചിത്രമാണ്‌ ടൂ കണ്‍ട്രീസ്‌. ദിലീപ്‌, മമ്‌താ മോഹന്‍ദാസ്‌ ജോടിയുടെ മിന്നുന്ന പ്രകടനമാണ്‌ ചിത്രത്തിന്റെ വലിയ മേന്മ. മൈ ബോസ്‌ ചിത്രത്തെ ഓര്‍മിപ്പിക്കുന്നതാണ്‌ ടൂ കണ്‍ട്രീസ്‌. മൈബോസില്‍ മമ്‌തയുടെ ഓസ്‌ട്രേലിയക്കാരി നായിക വീസാ പ്രശ്‌നങ്ങള്‍ മറി കടക്കാന്‍ ദിലീപിന്റെ നായകനെ വിവാഹം കഴിക്കുന്നുവെങ്കില്‍ ടൂ കണ്‍ട്രീസില്‍ കന്നഡക്കാരിയാണെന്നുമാത്രം. നായകന വിവാഹം ചെയ്യേണ്ടിവരുന്നത്‌ അമിത മദ്യാസക്തികാരണം വേറെ ആളെ കിട്ടാഞ്ഞിട്ടാണ്‌. ചുരുക്കത്തില്‍ രണ്ടു കണ്‍ട്രികള്‍ പരസ്‌പരം പണികൊടുക്കാന്‍ നടത്തുന്ന മത്സരമാണ്‌ ചിത്രത്തില്‍ നിറയെ. മദ്യാസക്തിയായ യുവതിയുടെ വേഷത്തില്‍ മമ്‌തയും പണമുണ്ടാക്കാന്‍േണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളായി ദിലീപും ചിത്രത്തില്‍ കസറുകയാണ്‌. സുരാജ്‌ വെഞ്ഞാറന്‍മൂട്‌, മുകേഷ്‌, ജഗദീഷ്‌, ഇഷാ ഷെര്‍വാണി, മകരന്ദ്‌ പരഞ്‌ജപെ, ലെന എന്നിവരും ചിത്രത്തില്‍ വേഷം ചെയ്യുന്നുണ്ട്‌. റാഫിയുടേതാണ്‌ തിരക്കഥ. ഗോപീസുന്ദറും നാദിര്‍ഷായും ചേര്‍ന്നാണ്‌ ടൂ കണ്‍ട്രീസിന്‌ സംഗീതമൊരുക്കിയത്‌.