Breaking News

Trending right now:
Description
 
Dec 24, 2015

പ്രമേഹ സൗഹൃദ ബിസ്‌കറ്റുകള്‍ വിപണിയിലെത്തി

image നാളികേര വികസന ബോര്‍ഡിന്റെ കീഴിലുളള സിഡിബി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (സിഐടി) വികസിപ്പിച്ചെടുത്ത പ്രമേഹ സൗഹൃദ ബിസ്‌കറ്റുകള്‍ വിപണിയിലെത്തി. ഗോതമ്പ്‌, തേങ്ങാപ്പൊടി, നീര ശര്‍ക്കര എന്നിവ ഉപയോഗിച്ചാണു ബിസ്‌കറ്റുകള്‍ തയാറാക്കുന്നത്‌. ഗോതമ്പിനു പകരമായി റാഗി, ചോളം എന്നിവ ഉപയോഗിക്കുന്നുണ്ട്‌. പ്രമേഹ രോഗത്തിനും ഹൃ ദ്രോഗത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹ സൗഹൃദ ബിസ്‌കറ്റുകള്‍ സഹായിക്കുമെന്നു നാളികേര വികസന ഓഫീസര്‍ രാജീവ്‌ പി. ജോര്‍ജ്‌ വ്യക്തമാക്കി. കോക്കനട്ട്‌ ജ്യൂസ്‌, കോക്കനട്ട്‌ ചങ്ക്‌സ്‌ എന്നിവയും സൗഹൃദ ബിസ്‌കറ്റുകള്‍ക്കൊപ്പം പുറത്തിറക്കിയിട്ടുണ്ട്‌. കോക്കനട്ട്‌ ജ്യൂസ്‌ പോഷക പ്രാധാന്യമുള്ളതും വൈറസ്‌, ബാക്ടീരിയല്‍ രോഗബാധകളെ തടയുകയും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കൂട്ടുകയും ചെയ്യുമെന്ന്‌ അധികൃതര്‍ പറഞ്ഞു.