Breaking News

Trending right now:
Description
 
Dec 23, 2015

സാനിയ-ഹിന്‍ജിസ്‌ ലോകചാമ്പ്യന്‍മാര്‍

image സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ജിസ്‌ സഖ്യത്തെ 2015-ലെ വനിതാ ഡബിള്‍സ്‌ ചാമ്പ്യന്മാരായി രാജ്യാന്തര ടെന്നീസ്‌ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. രണ്ടായിരത്തില്‍ സിംഗിള്‍സ്‌ ചാമ്പ്യനായി ഒന്നര പതിറ്റാണ്ടിനുശേഷമാണ്‌ ഹിന്‍ജിസിനെ നേട്ടം ഒരിക്കല്‍കൂടി തേടിയെത്തിയത്‌. രണ്ട്‌ ഗ്രാന്‍സ്ലാം കിരീടവും ഏഴ്‌ മറ്റ്‌ കിരീടങ്ങളുമാണ്‌ സാനിയ-ഹിന്‍ജിസ്‌ സഖ്യം ഈ വര്‍ഷം നേടിയത്‌. യുഎസ്‌ ഓപ്പണ്‍ തുടക്കം മുതല്‍ ഇതുവരെയുള്ള 22 മത്സരങ്ങളിലും ജയിച്ചു. 55-7 എന്നതാണ്‌ ഈവര്‍ഷത്തെ ജയം-തോല്‍വി കണക്ക്‌. സെര്‍ബിയന്‍താരം നൊവാക്‌ ജോക്കോവിച്ച്‌, അമേരിക്കന്‍ താരം സെറീന വില്യംസ്‌ എന്നിവരാണ്‌ ഈ വര്‍ഷത്തെ സിംഗിള്‍സ്‌ ചാമ്പ്യന്മാര്‍.