Breaking News

Trending right now:
Description
 
Dec 21, 2015

താജ്‌ മലബാറില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി ബുഫെ!

പെറ്റ് ബുഫെയുമായി വിവാന്ത ബൈ താജ്‌ മലബാര്‍
image
കൊച്ചി: യജമാനന്‍മാര്‍ മാത്രം ആസ്വദിച്ചിരുന്ന ബുഫെ ഭക്ഷണ സൌകര്യം 

ഇതാ ഇനി വളര്‍ത്തുമൃഗങ്ങള്‍ക്കും. നഗരത്തില്‍ ആദ്യമായി ആഡംബരസൗക 

ര്യങ്ങളോടെ പെറ്റ്‌ ബുഫെ സംഘടിപ്പിക്കുന്നു വില്ലിംഗ്ടണ്‍ ഐലന്‍റിലുള്ള 

വി വാന്ത ബൈ താജ്‌ മലബാര്‍. ഡിസംബര്‍ 27നാണ് ഈ സവിശേഷ ബുഫെ 

പ്രോഗ്രാം.

താജ്‌ മലബാറിലെ പ്രശസ്തമായ ഡോള്‍ഫിന്‍സ് പോയിന്‍റിലാണ് പെറ്റ്‌ ബു 

ഫേ കൗണ്ടര്‍ ഒരുങ്ങുന്നത്. ഉച്ചയ്‌ക്ക്‌ 12.30-ന്‌ ആരംഭിക്കുന്ന പെറ്റ്‌ ബുഫേ  

വൈകുന്നേരം 4 മണി വരെ നീണ്ടുനില്‍ക്കും. 

വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്കുള്ള ബുഫെ പെപ്പര്‍ റസ്റ്റോറന്‍റിലാണ് ക്രമീ 

കരിക്കുന്നത്. ഉടമകള്‍ക്കുള്ള ബുഫെയ്ക്ക് 1,600 രൂപയും ടാക്സും ചിലവാ 

കുമ്പോള്‍ പെറ്റ് ബുഫെ തികച്ചും സൌജന്യമാണ്.     

സ്റ്റീംഡ്‌ മീറ്റ്‌ വിത്ത്‌ വെജിറ്റബിള്‍സ്‌, റൈസ്‌ ആന്‍റ് മിന്‍സ്‌ഡ്‌ മീറ്റ്‌ 

പോറി ഡ്‌ജ്‌, റോസ്‌റ്റ്ഡ് ചിക്കന്‍ തുടങ്ങിയ വിഭവങ്ങളാവും പെറ്റ്‌ 

ബുഫേയിലുണ്ടാ വുക. ഉടമകള്‍ക്ക് തങ്ങളുടെ അരുമമൃഗങ്ങള്‍ക്ക് ഭക്ഷണം 

നല്‍കാനുള്ള സൌ കര്യവും നല്‍കുന്നുണ്ട്. പ്രൊഫഷണല്‍ പെറ്റ് 

ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായി വിവിധ 

മത്സരങ്ങളും ഇതോടൊപ്പം  സംഘടിപ്പി ക്കുന്നുണ്ട്‌. 

കുലീനരായ എല്ലാ വളര്‍ത്തുമൃഗങ്ങളെയും പെറ്റ് ബുഫെയിലേക്ക് സ്വാഗതം 

ചെയ്യാന്‍ സന്തോഷമുണ്ടെന്ന്‌ വിവാന്ത ബൈ താജ്‌ മലബാര്‍ ജനറല്‍ 

മാനേജര്‍ സുമന്‍ ദത്ത ശര്‍മ്മ പറഞ്ഞു. അതിഥികള്‍ക്ക്‌ തങ്ങളുടെ 

പ്രിയപ്പെട്ട വള ര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം വ്യത്യസ്‌തമായ രീതിയില്‍ സമയം 

ചെലവഴിക്കാ നുള്ള അവസരമാണ്‌ പെറ്റ് ബുഫെ ഒരുക്കുന്നതെന്ന്‌ 

അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

For more information, please contact:

Thomas Rulin

Director of Sales

Vivanta by Taj-Malabar, Cochin

M: 99954 99077

E: thomas.rulin@tajhotels.com