Breaking News

Trending right now:
Description
 
Dec 21, 2015

ഇനി കാലാവധി കഴിഞ്ഞ വിസ നാട്ടിലിരുന്ന്‌ പുതുക്കാം

image കാലാവധി കഴിഞ്ഞ വിസ നാട്ടിലിരുന്ന്‌ പുതുക്കാന്‍ സൗദി അറേബ്യ അവസരമൊരുക്കുന്നു. റീ എന്‍ഡ്രി വിസ നാട്ടിലിരുന്ന്‌ പുതുക്കുന്നത്‌ സംബന്ധിച്ച സര്‍ക്കുലര്‍ സൗദി വിദേശ കാര്യമന്ത്രാലയമാണ്‌ പുറപ്പെടുവിച്ചത്‌. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ വിദേശ ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും അവരുടെ റീഎന്‍ട്രി വിസ അതത്‌ രാജ്യത്തെ സൗദി എംബസികളിലെ കോണ്‍സുലര്‍ സേവന കേന്ദ്രം വഴി പുതുക്കാനാണ്‌ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഏഴുമാസത്തിലധികം നാട്ടില്‍ ചെലവഴിക്കാത്ത ജോലിക്കും ഒരു വര്‍ഷക്കാലം നാട്ടില്‍ ചെലവഴിച്ച ആശ്രിതര്‍ക്കുമാണ്‌ ഈ സൗകര്യം ഉപയോഗിക്കാനാവുക. വിസ പുതുക്കുമ്പോള്‍ സൗദി വിദേശകാര്യ മന്ത്രാലയം, ചേംബര്‍ കൗണ്‍സില്‍ എന്നിവ സാക്ഷ്യപ്പെടുത്തിയ അവരവരുടെ സ്ഥാപനങ്ങളുടെ കത്തും റസിഡന്റ്‌ പെര്‍മിറ്റിന്റെ പകര്‍പ്പും ഹാജരാക്കണം. അതോടൊപ്പം സ്‌പോണ്‍സറുടെ വിശദാംശങ്ങളും വ്യക്തമാക്കേണ്ടതുണ്ട്‌.