Breaking News

Trending right now:
Description
 
Dec 27, 2012

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമം ആലപ്പുഴയില്‍

മാത്യു സഖറിയ, കണ്‍വീനര്‍
image
ആലപ്പുഴ: കുട്ടനാട്ടിലെ പ്രമുഖ കുടുംബമായ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബത്തിന്റെ ആറാമതു വാര്‍ഷിക കുടുംബസംഗമം ആലപ്പുഴ തത്തംപള്ളി ടി.ആര്‍.എ 3-ല്‍ 2012 ഡിസംബര്‍ 29 ശനിയാഴ്‌ച സംഘടിപ്പിക്കും.

രാവിലെ 11-ന്‌ തത്തംപള്ളി സെന്റ്‌ മൈക്കിള്‍സ്‌ ദേവാലയ വികാരി ഫാ. ജോസഫ്‌ ചൂളപ്പറമ്പില്‍ കുടുംബസംഗമ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ വിദഗ്‌ധനും സാമൂഹ്യപ്രവര്‍ത്തകനുമായ റവ.ഡോ.കെ.സി.ജോര്‍ജ്‌ എസ്‌.ജെ (മധുര) അധ്യക്ഷത വഹിക്കും. `കുടുംബജീവിതത്തിലെ വിപത്തുകളും അവയ്‌ക്കെതിരേയുള്ള സംരക്ഷണവും' എന്ന വിഷയത്തില്‍ തലയോലപ്പറമ്പ്‌ പൊതി മേഴ്‌സി ഹോസ്‌പിറ്റല്‍ സൈക്കോളജിസ്‌റ്റ്‌ സിസ്‌റ്റര്‍ ഡോ. ഗോണ്‍സാഗ പ്രഭാഷണം നടത്തും. മാത്യു സഖറിയ, ജയിംസ്‌ ജോസഫ്‌, സിബി കാട്ടാമ്പള്ളി തുടങ്ങിയവര്‍ പ്രസംഗിക്കും. വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ക്ക്‌ അനുമോദനം, കലാപരിപാടികള്‍, ബൈബിള്‍ ക്വിസ്‌ തുടങ്ങിയവയുമുണ്ടാകും.

രാവിലെ 9.30-ന്‌ തത്തംപള്ളി സെന്റ്‌ മൈക്കിള്‍സ്‌ ദേവാലയത്തില്‍ പാട്ടു കുര്‍ബാനയ്‌ക്കും ഒപ്പീസിനും ശേഷമായിരിക്കും സമ്മേളനം ആരംഭിക്കുക.

E-mail: karikkampallilfamily@gmail.com