Breaking News

Trending right now:
Description
 
Dec 27, 2012

കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിക്കുവേണ്ടി പ്രാര്‍ഥനകളോടെ മെല്‍ബണില്‍ ഇന്താക്കാരുടെ റാലി

image
മെല്‍ബണ്‍: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിക്ക്‌ പിന്തുണയുമായി ഓസ്‌ട്രേലിയയില്‍ മെല്‍ബണിലെ ഇന്ത്യന്‍ സമൂഹം റാലി നടത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഓസ്‌ട്രേലിയന്‍ സമയം വൈകിട്ട്‌ 6.30 നായിരുന്നു റാലി. 

സമാധാനപരമായി നടന്ന റാലിയില്‍ വിദ്യാര്‍ഥികളടക്കം നിരവധി മലയാളികളും പങ്കെടുത്തു. മെല്‍ബണ്‍ ഇന്ത്യന്‍ സോളിഡാരിറ്റി ഗ്രൂപ്പാണ്‌ റാലി സംഘടിപ്പിച്ചത്‌.