Breaking News

Trending right now:
Description
 
Dec 14, 2015

തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗം: അനുസ്മരണ, അനുമോദന സമ്മേളനം ബുധനാഴ്ച

image ആലപ്പുഴ: തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗത്തിന്റൈ ആഭിമുഖ്യത്തില്‍ പൂര്‍വികരെ അനുസ്മരിക്കുന്നതിനും വിവിധ നേട്ടങ്ങള്‍ കൈവരിച്ചവരെ അനുമോദിക്കുന്നതിനുമായി 2015 ഡിസംബര്‍ 16-ന് ബുധനാഴ്ച സമ്മേളനം സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ., അറിയിച്ചു. സി.എം.ഐ സഭയിലെ പ്രമുഖ വൈദികനായിരുന്ന ഫാ. ഗ്രിഗോറിയോസ് സി.എം.ഐയുടെ 89-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണിത്.

പരേതരായ അഡ്വ. പി.റ്റി.ദേവസ്യ നന്നാട്ടുമാലില്‍, റോസമ്മ ചാക്കോ ഇലഞ്ഞിപ്പറമ്പില്‍ എന്നിവരുടെ അന്‍പതാം ചരമവാര്‍ഷിക അനുസ്മരണം നടത്തും. പരേതരായ ഫാ. എവുസേബിയോസ് സി.എം.ഐ., ഫാ. ഗ്രിഗറി കരിക്കംപള്ളില്‍, ഫാ. ജയിംസ് തെക്കേത്തലയ്ക്കല്‍ സി.എം.ഐ., ഫാ. ആന്റണി കരിക്കംപള്ളില്‍, ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സി.എം.ഐ എന്നിവരെയും ഓര്‍മ്മിക്കും.

ട്യുബിങ്ങന്‍ യൂണിവേഴ്‌സിറ്റി ഗുണ്ടര്‍ട്ട് ചെയറായി നിയമിതനായ ഡോ.സ്‌കറിയാ സക്കറിയ, നവതി ആഘോഷിക്കുന്ന ടി.ജെ.വര്‍ക്കി വാച്ചാലില്‍, കേരള സര്‍വകലാശാല ബി.എസ്‌സി സുവോളജിക്കു ഒന്നാം റാങ്ക് നേടിയ ആനി തോമസ് ഇല്ലിപ്പറമ്പില്‍ തുടങ്ങിയവരെ അനുമോദിക്കും.

പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയത്തില്‍ രാവിലെ എട്ടിനു തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം 10-ന് പുഷ്പമംഗലത്ത് സമ്മേളനം വികാരി ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ടി.ജെ.വര്‍ക്കി വാച്ചാലില്‍ അധ്യക്ഷത വഹിക്കും. അനുസ്മരണ സമ്മേളനത്തില്‍ റവ.ഡോ.ജയിംസ് കരിക്കംപള്ളില്‍, ഫാ. തോമസ് തെക്കേത്തലയ്ക്കല്‍ സി.എം.ഐ., ഫാ. ചാക്കോ മണ്ണിശേരി കപ്പുച്ചിന്‍, ജേക്കബ് ജോസഫ് തെക്കേത്തലയ്ക്കല്‍, ജേക്കബ് സെബാസ്റ്റ്യന്‍ ഇലഞ്ഞിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

രാവിലെ 11-15-നുള്ള അനുമോദന സമ്മേളനത്തില്‍ പ്രൊഫ. ജയിംസ് സെബാസ്റ്റ്യന്‍ വള്ളപ്പുരയ്ക്കല്‍, തോമസ് മത്തായി കരിക്കംപള്ളില്‍, സിബി കാട്ടാമ്പള്ളി, മോന്‍സി ജോര്‍ജ് കരിക്കംപള്ളില്‍, മാത്യു ജോസഫ് തെക്കേത്തലയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ജോസ് വാച്ചാലില്‍, വര്‍ക്കിച്ചന്‍, ജിമ്മിച്ചന്‍, തോമാച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും. 

ഇതേസമയം, പൂര്‍വികരെ അനുസ്മരിച്ച് ഫാ. ജിനു ജേക്കബ് തെക്കത്തലയ്ക്കലിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.