Breaking News

Trending right now:
Description
 
Dec 13, 2015

സംസ്ഥാനത്ത്‌ നാളെ മുതല്‍ തിയറ്റര്‍ പണിമുടക്ക്‌

image ക്രിസ്‌മസ്‌ റിലീസുകള്‍ ഒരുങ്ങുന്ന സമയത്തുതന്നെ തിയറ്റര്‍ പണിമുടക്കിന്‌ നാളെ തുടക്കം. എ ക്ലാസ്‌ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷനാണി അനിശ്ചിതകാല സമരത്തിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ചലച്ചിത്ര ക്ഷേമനിധി സെസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ നാളെ മുതല്‍ എ ക്ലാസ്‌ തിയറ്ററുകള്‍ അടച്ചിടുന്നതെന്നു ഭാരവാഹികള്‍ വ്യക്തമാക്കി. സെസ്‌ തുകയായ മൂന്നുരൂപ മുന്‍കൂറായി നല്‍കാതെ പ്രദര്‍ശനത്തിനുള്ള ടിക്കറ്റ്‌ സീല്‍ ചെയ്‌തു നല്‍കില്ലെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നിലപാടു കാരണം തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ്‌ ഭാരവാഹികള്‍ പറയുന്നത്‌. സീല്‍ ചെയ്‌ത ടിക്കറ്റുകള്‍ തീരുന്ന സാഹചര്യത്തിലാണു തീയറ്ററുകള്‍ അടച്ചിടാന്‍ ജനറല്‍ബോഡി യോഗത്തിന്റെ തീരുമാനം. കെ.ബി. ഗണേഷ്‌കുമാര്‍ സിനിമാ മന്ത്രി ആയിരുന്നപ്പോള്‍ തയാറാക്കിയ കരടു റിപ്പോര്‍ട്ട്‌ പ്രകാരം സര്‍ക്കാര്‍ പ്രേക്ഷകരില്‍നിന്ന്‌ ഈടാക്കുന്ന മൂന്നു രൂപ സെസ്‌ സംഖ്യ ഉപയോഗിക്കുന്നതില്‍ സിനിമാ പ്രൊഡ്യൂസേഴ്‌സിനെയും തീയറ്ററുകളെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട്‌ പൂര്‍ണമായി അട്ടിമറിച്ച്‌ സര്‍ക്കാര്‍ തീയറ്ററുകളെയും പ്രൊഡ്യൂസേഴ്‌സിനെയും ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ചാണു സെസ്‌ തുക മുന്‍കൂര്‍ അടയ്‌ക്കുന്നില്ല എന്നു തീയറ്ററുടമകള്‍ തീരുമാനിച്ചത്‌.