Breaking News

Trending right now:
Description
 
Dec 12, 2015

കുട്ടികള്‍ക്ക്‌ തേങ്ങാപ്പാല്‍ മികച്ച ആരോഗ്യപാനീയമെന്നു പഠനം

image മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച ആരോഗ്യപാനീയമാണ്‌ തേങ്ങാപ്പാല്‍ എന്നു പഠനത്തില്‍ കണ്ടെത്തി. യുഎസ്‌ പോഷകാഹാര വിദഗ്‌ധന്‍ ഡോ.ജോഷ്‌ ആക്‌ സിനാണ്‌ ഇതുസംബന്ധിച്ചു പഠനം നടത്തിയത്‌. തായ്‌ലന്‍ഡ്‌, വിയറ്റ്‌നാം, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക്‌ മുലപ്പാല്‍ ലഭിക്കാത്തപ്പോഴോ കൂടുതല്‍ ആരോഗ്യപാനീയം നല്‍കേണ്ടതുള്ളപ്പോഴോ തേങ്ങാപ്പാലാണ്‌ ഉപയോഗിക്കുന്നത്‌. പശുവിന്‍ പാലിനേക്കാള്‍ നല്ലതാണ്‌ തേങ്ങാപ്പാല്‍. പശുവിന്‍പാലിലെ ലാക്ടോസ്‌ പലര്‍ക്കും ദഹിക്കില്ല. എന്നാല്‍ തേങ്ങാപ്പാലിന്‌ ഈ പ്രശ്‌നമില്ലെന്നു വിദഗ്‌ധര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. ഇതിന്റെ പശ്ചാത്തലത്തില്‍ തേങ്ങാപ്പാലിന്‌ കൂടുതല്‍ പ്രചാരം നല്‍കാന്‍ നാളികേര വികസനബോര്‍ഡ്‌ രംഗത്തെത്തി. നാളികേര ജ്യൂസും തേങ്ങാപ്പാലും പ്രകൃതിദത്തമായ ആരോഗ്യപാനിയമായി ഉയര്‍ത്തിക്കാട്ടുന്നതിനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നു നാളികേര വികസനബോര്‍ഡ്‌ അധികൃതര്‍ വ്യക്തമാക്കി. പാകംവന്ന നാളികേരത്തില്‍നിന്നു സംസ്ഥാനത്തിനകത്ത്‌ വന്‍തോതില്‍ ജ്യൂസ്‌ നിര്‍മിച്ച്‌ വിപണിയിലെത്തിക്കാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു.