Breaking News

Trending right now:
Description
 
Dec 11, 2015

ഇന്ധന പൈപ്പിലെ തകരാര്‍: ഇന്ത്യയിലെ 90210 കാറുകള്‍ ഹോണ്ട തിരികെവിളിക്കും

image ഇന്ത്യയില്‍ വിറ്റഴിച്ച 90210 കാറുകള്‍ ജപ്പാനീസ്‌ കമ്പനിയായ ഹോണ്ട തിരികെ വിളിക്കുന്നു. 2013 ഡിസംബറിനും 2015 ജൂലൈയ്‌ക്കുമിടയില്‍ നിര്‍മിച്ച്‌ ഇന്ത്യയില്‍ വിറ്റഴിച്ച കാറുകളാണിവ. ഇന്ധനപൈപ്പിലെ തകരാര്‍ പരിശോധിക്കുന്നതിനാണ്‌ തിരികെ വിളിക്കുന്നതെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി. സിറ്റി, മൊബിലിയോ മോഡലുകളുടെ ഡീസല്‍ വേരിയന്റുകള്‍ക്കാണ്‌ ഈ നടപടി ബാധകമാകുന്നത്‌. ഇന്ത്യയിലെ 64,428 യൂണിറ്റ്‌ ഹോണ്ട സിറ്റി മോഡലുകളും 25,782 യൂണിറ്റ്‌ മൊബിലിയോ മോഡലുകളുമാണിവ. പൈപ്പുകളുടെ തകരാര്‍ മൂലം ഇന്ധനച്ചോര്‍ച്ചയും എന്‍ജിന്‍ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടന്നു കണ്ടെത്തിയിരുന്നു. എച്ച്‌സിഐഎലിന്റെ ഡീലര്‍ഷിപ്‌ കേന്ദ്രങ്ങളില്‍ ഈമാസം 19 മുതല്‍ ഫ്യൂവല്‍ റിട്ടേണ്‍ പൈപ്പുകള്‍ സൗജന്യമായി മാറിനല്‌കും. ഇതു സംബന്ധിച്ച്‌ കാറുടമകളുമായി കമ്പനി നേരിട്ടു ബന്ധപ്പെടും. 2012ലാണ്‌ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയം തിരികെ വിളിക്കാന്‍ നയം പ്രഖ്യാപിച്ചത്‌.