Breaking News

Trending right now:
Description
 
Dec 11, 2015

ഡെങ്കിപ്പനിക്ക്‌ പ്രതിരോധമരുന്ന്‌ കണ്ടെത്തി; ഫ്രഞ്ച്‌ കമ്പനി ചെലവഴിച്ചത്‌ 10,500 കോടി രൂപ

image ലോകത്ത്‌ ഓരോ വര്‍ഷവും നാല്‍പ്പതിനായിരം കോടിയിലേറെ ആള്‍ക്കാരെ ബാധിക്കുന്ന ഡെങ്കിപ്പനി രോഗത്തിന്‌ പ്രതിരോധ മരുന്നു കണ്ടെത്തി. ഫ്രഞ്ച്‌ കമ്പനി സനോഫിയാണ്‌ ഔഷധം കണ്ടുപിടിച്ചത്‌. മെക്‌സിക്കോയില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ ഫലപ്രദമാണെന്നു തെളിഞ്ഞു. കൊതുകുജന്യ രോഗങ്ങളിലെ ഏറ്റവും അപകടകാരിയായ രോഗമാണ്‌ ഡെങ്കിപ്പനി. ഈഡിസ്‌ ഇനം പെണ്‍കൊതുകുകളാണ്‌ രോഗം പരത്തുന്നത്‌. ഇരുപതുവര്‍ഷമായി പ്രതിരോധമരുന്നു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഫ്രഞ്ച്‌ കമ്പനി. ഗവേഷണത്തിനായി ഇക്കാലമത്രെയും 10500 കോടി രൂപ (160 കോടി ഡോളര്‍) കമ്പനി ചിലവഴിച്ചു. ഒമ്പതുവയസിനു മുകളിലുള്ളവരിലാണ്‌ പ്രതിരോധ മരുന്ന്‌ ഫലിക്കുന്നതായി തെളിഞ്ഞു. പതിനഞ്ചു രാജ്യങ്ങളിലായി 40,000 പേരില്‍ ഡെംഗ്‌ വാക്‌സിയ എന്ന വാക്‌സിന്‍ പരീക്ഷിച്ചു. പ്രതിരോധമരുന്നു കണ്ടെത്തിയതോടെ ഡെങ്കിപ്പനി ബാധിച്ചുള്ള ആശുപത്രിവാസം എണ്‍പതു ശതമാനവും കുറയ്‌ക്കാനാകുമെന്നു കമ്പനി അവകാശപ്പെട്ടു. ഏഷ്യയിലും ലാറ്റിനമേരിക്കയിലും പുതിയ മരുന്ന്‌ റജിസ്‌ട്രേഷനും അടുത്തുതന്നെയുണ്ടാകുമെന്നും കമ്പനി വക്താക്കള്‍ വ്യക്തമാക്കി. ഡെങ്കിപ്പനിബാധിച്ച്‌ ഇന്ത്യയില്‍ പ്രതിവര്‍ഷം അയ്യായിരത്തിലേറെ ആളുകള്‍ മരിക്കുന്നതായാണ്‌ കണക്ക്‌. ഉഷ്‌ണമേഖലാ രാജ്യങ്ങളില്‍ മാത്രം വരുന്നതെന്നു കരുതപ്പെട്ട ഡെംഗി ഇപ്പോള്‍ നൂറിലേറെ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.