Breaking News

Trending right now:
Description
 
Dec 11, 2015

അംബേദ്‌കര്‍ ദേശീയ ഫെലോഷിപ്‌ കെ.വി. ലീലയ്‌ക്ക്‌

image കൊച്ചി: ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ 2015-ലെ ഡോ. ബി.ആര്‍. അംബേദ്‌കര്‍ ദേശീയ ഫെലോഷിപ്‌ പുരസ്‌കാരം സ്വതന്ത്രമാധ്യമപ്രവര്‍ത്തകയായ കെ.വി. ലീലയ്‌ക്ക്‌ ലഭിച്ചു. കഴിഞ്ഞ 15 വര്‍ഷങ്ങളിലെ സംഭാവനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. ഡിസംബര്‍ 12-ന്‌ ഡല്‍ഹിയിലെ പഞ്ചശീല്‍ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. എറണാകുളം ജില്ലയിലെ രാമമംഗലം മാമ്മലശേരി കൂമുള്ളില്‍ ഇട്ടിയവിര വര്‍ക്കിയുടെയും മറിയാമ്മയുടെയും മകളാണ്‌. നെററ്‌വര്‍ക്ക്‌ ഓഫ്‌ വിമന്‍ ഇന്‍ മീഡിയയുടെ കൊച്ചിയിലെ കോര്‍ഡിനേറ്ററാണ്‌.