ദൈവവും അസ്തിത്വത്തെക്കുറിച്ചുള്ള തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പരലോക
ജീവിതമെന്നത് അന്ധവിശ്വാസമാണെന്നും മരണത്തോടെ മനുഷ്യ ജീവിതം
അവസാനിക്കുന്നുവെന്നുമാണ് ചിലര്‍ ശക്തമായി വാദിച്ചിരുന്നത്. എന്നാല്‍ മനുഷ്യന്റെ
ശരീരം മരിക്കുന്നതോടെ അവന്റെ ജീവിതം അവസാനിക്കുന്നില്ലെന്ന് പുതിയ ശാസ്ത്രീയ
ഗവേഷണങ്ങള്‍ കണ്ടെത്തി.
'ബയോസെന്ററിസം' എന്ന പുതിയ ശാസ്ത്രീയ തിയറി പറയുന്നത്
പല ലോകങ്ങള്‍ ഉണ്ടെന്നാണ്. അതില്‍ ഒരു യൂണിവേഴ്സ് മാത്രമാണ് നമ്മുടെ ഭൂമിയിലെ
ജീവിതം. ശരീരം മൃതമാകുന്നതോടെ ശരീരത്തില്‍ എനര്‍ജി മറ്റൊരു യൂണിവേഴ്സിലേയ്ക്ക്
മാറ്റപ്പെടുക മാത്രമാണ് ചെയ്യുന്നത്. എനര്‍ജി നശിപ്പിക്കാനോ നിര്‍മ്മിക്കാനോ
സാധ്യമല്ല എന്ന പ്രഖ്യാപിത തിയറിയാണ് ഇതിന്റെ അടിസ്ഥാന ഘടകം. നമ്മുടെ
തലച്ചോറിനുള്ളിലെ എനര്‍ജി മരണത്തോടെ ഇല്ലാതാകുന്നില്ല മറിച്ച് അത് മാറ്റപ്പെടുക
മാത്രമേ ചെയ്യുന്നുള്ളു.സയന്‍സ് മാഗസിനാണ് ഈ തിയറിയുടെ വിശദാംശങ്ങള്‍
പ്രിസിദ്ധീകരിച്ചിരിക്കുന്നത്.
20 വാട്ട് എനര്‍ജിയെ ബീം സ്ലിറ്റര്
ഉപയോഗിച്ച് എനര്‍ജി സ്പ്ലിറ്റ് ചെയ്യുമ്പോള്‍ അതിലെ തന്മാത്രകള് സ്വയം തീരുമാനം
എടുക്കുന്നു. രണ്ടാമത്തെ സ്വിച്ച് ഓണോ ഓഫോ ആകട്ടെ എനര്‍ജി ആദ്യത്തെ ബാറ്ററിയിലോ
പ്രോജക്ടറിലോ കാണപ്പെടുന്നു. അതായത് എനര്‍ജി സ്പ്ലിറ്റ് ചെയ്താലും
നശിക്കുന്നില്ല. മനുഷ്യന്റെ ഉള്ളിലെ എനര്‍ജി ഒരു ലോകത്തു നിന്ന്
മാറ്റപ്പെടുന്നതേയുള്ളുവെന്നാണ് ഗവേഷകര്‍ ഇവിടെ
സമര്‍ത്ഥിക്കുന്നത്.
സ്പെയ്സ് ആന്‍ഡ് ടൈം എന്നത് സാധാരണകാര്‍ക്ക്
ദുര്‍ഗ്രഹമായ സംഗതിയല്ല. എല്ലാ സംഗതികളെയും ഒന്നിച്ചു നിറുത്തുന്ന മഹനീയ ശക്തി
പ്രഭാവം മാത്രമാണ് ഇത്. സമയവും കാലവുമില്ലാത്ത ലോകത്ത് മരണത്തിന്
പ്രസക്തിയില്ലെന്നും ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു മരണമെന്നത് സമയത്തെ അതിജീവിച്ച്
അവസാനം ഇല്ലാതെ ജീവിക്കുക എന്നതല്ല. സമയത്തിനു വെളിയില്‍ ജീവിക്കുക എന്നതാണെന്നും
വര്‍ത്തമാനവും ഭാവിയും ഭൂതവും ഇല്ലാത്ത ലോകമാണെന്നും ശാസ്ത്രഞ്ജര്‍ പറയുന്നത.്
എന്തായാലും നരകവും സ്വര്‍ഗവും ഉണ്ടെന്ന് ശാസ്ത്രം സമ്മതിച്ചിരിക്കുന്നുവെന്ന്
പറയാം.
റോബര്‍ട്ട് ലാന്‍സ എന്ന ശാസ്ത്രഞ്ജനാണ് ബയോസെന്ററിസം എന്ന ഈ പുതിയ
ക്രണ്ടെത്തല് ശാസ്ത്ര ലോകത്ത് അവതരിപ്പിച്ചിരിക്കുന്നത്.