Breaking News

Trending right now:
Description
 
Dec 10, 2015

മഞ്‌ജു വാര്യരുടെ പ്രണയ കഥയ്‌ക്ക്‌ പിന്നില്‍ ദിലീപ്‌ ഫാന്‍സ്‌ അസോസിയേഷന്‍

image
മഞ്‌ജു വാര്യരെ തകര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ്‌ ദിലീപ്‌ തന്റെ ഫാന്‍സ്‌ അസോസിയേഷനെ ഉപയോഗിച്ചിറക്കിയ കഥയാണ്‌ മഞ്‌ജു വാര്യരുടെ പ്രണയ ഗോസിപ്പെന്നു ആക്ഷേപം. മഞ്‌ജുവും പ്രമുഖ പരസ്യസംവിധായകനും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പിറങ്ങിയത്‌. പരസ്യ സംവിധായകന്റെ ഭാര്യ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു ഹോസ്‌പിറ്റലിലാണെന്നും വാര്‍ത്തയുണ്ടായിരുന്നു. 
മഞ്‌ജുവിന്റെയും ദിലീപിന്റെയും സിനിമകള്‍ ക്രിസ്‌മസിന്‌ പരസ്‌പരം ഏറ്റുമുട്ടാന്‍ തയാറെടുക്കുകയാണ്‌. ജോ ആന്‍ഡ്‌ ബോയിയും ദിലീപിന്റെ ടു കണ്‍ട്രീസും മഞ്‌ജുവിനെ വ്യക്തിപരമായി ആക്ഷേപിച്ചു അവരുടെ ഇമേജിനെ തകര്‍ക്കാനാണ്‌ ്‌ ദിലീപ്‌ ഫാന്‍സുകാര്‍ ഗോസിപ്പിറക്കിയതെന്നാണ്‌ വാര്‍ത്ത.
മഞ്‌ജുവും പരസ്യസംവിധായകനും ആരോപണം നിഷേധിച്ചിട്ടുണ്ട്‌.