Breaking News

Trending right now:
Description
 
Dec 09, 2015

സ്‌ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ വിവാഹം ഉപേക്ഷിച്ച മലയാളി പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ ഹീറോ

image
വിവാഹം നിശ്ചയിച്ചതിനു ശേഷം സ്‌ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ വിവാഹം വേണ്ടെന്നു വെച്ചന്ന മലയാളി പെണ്‍കുട്ടിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. 
1000ത്തിലേറെ ഷെയറും 5000ത്തിലേറെ ലൈക്കുമായി മുന്നേറുന്ന ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌ സ്‌ത്രീധനം വാങ്ങിയുള്ള വിവാഹത്തിന്‌ എതിരായുള്ള ചര്‍ച്ചയ്‌ക്ക്‌ വീണ്ടും തെളിച്ചിരിക്കുകയാണ്‌
തൃശൂര്‍ സ്വദേശിയായ രമ്യ രാമചന്ദ്രനാണ്‌ ഡിസംബര്‍3ന്‌ ഫേസ്‌ബുക്കില്‍ സുഹൃത്തുക്കള്‍ക്കായി ഇട്ട പോസ്‌റ്റാണ്‌ ശ്രദ്ധേയമായത്‌. കല്യാണത്തിനു മുമ്പ്‌ വരെ തന്നെ മാത്രം മതിയെന്നു പറഞ്ഞിട്ടു നിശ്ചയത്തിനു ശേഷം 50 പവനും 5 ലക്ഷവും ചോദിച്ച വിവാഹത്തില്‍ നിന്നു പിന്മാറിയെന്നായിരുന്നു പോസ്‌റ്റ്‌. വാക്കിനും വ്യവസ്ഥ ഇല്ലാത്ത ഒരാളെയും കുടുംബത്തെയും ഇത്രേ കാശ്‌ കൊടുത്തു വാങ്ങുന്നത്‌ നഷ്ടമാണെന്നും പോസ്‌റ്റില്‍ പറയുന്നു.


കൂട്ടുകാരെ,
വിവാഹദിനം എന്നാണെന്ന് ചോദിക്കുന്നവര്ക്ക് ഒരറിയിപ്പ് . നിശ്ചയത്തിനു മുന്പ് വരെ എന്നെ മാത്രം മതിയെന്നു പറഞ്ഞ കുടുംബം നിശ്ചയത്തിനു ശേഷം 50 പവനും 5 ലക്ഷം രൂപയും demand ചെയ്ഹു . ഞാൻ കടുത്ത സ്‌ത്രീധന വിരോധി ആയതിനാലും . വാക്കിനു വ്യാവസ്ഥ ഇല്ലാത്ത ഒരാളെയും കുടുംബത്തെയും ഇത്രേം കാശ് കൊടുത്ത് വാങ്ങിക്കുന്നത് നഷ്ടം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടും, ഈ വിവാഹം വേണ്ട എന്ന് വക്കുകയാണ്. നന്ദി .
Remya