Breaking News

Trending right now:
Description
 
Dec 07, 2015

തമിഴ്‌നടി കാതല്‍ സന്ധ്യ വിവാഹിതയായി

image കാതല്‍ സിനിമയിലൂടെ തമിഴ്‌ പ്രേക്ഷകര്‍ക്കും ട്രാഫിക്‌ സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായി മാറിയ കാതല്‍ സന്ധ്യ വിവാഹിതയായി. ചെന്നൈയില്‍ ഐടി ബിസിനസ്‌ സ്ഥാപന ഉടമയായ വെങ്കട്ട്‌ ചന്ദ്രശേഖരന്‍ കാതല്‍ സന്ധ്യയുടെ കഴുത്തില്‍ താലിചാര്‍ത്തി. ലളിതമായ ചടങ്ങുകളോടെ ഗുരുവായൂരിലായിരുന്നു വിവാഹം. ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന്‌ സന്ധ്യയുടെ മാതാതപിതാക്കളായ മായയും അജിത്‌കുമാറും പറഞ്ഞു. ചെന്നൈയിലെ പ്രളയഭൂമിയില്‍നിന്നു ദുരിതങ്ങള്‍ ഏറെ സഹിച്ചാണ്‌ ഗുരുവായൂരിലെത്തിയത്‌. വടപളനിയിലെ ആറാംനിലയിലെ ഫ്‌ളാറ്റില്‍ കാതല്‍ സന്ധ്യയുടെ കുടുംബം കുടുങ്ങിയിരുന്നു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അശോക്‌ നഗരറിലെ വെങട്ട്‌ ചന്ദ്രശേഖരന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. വെള്ളിയാഴ്‌ച ഉച്ചയോടെയാണ്‌ ഇരുകുടുംബങ്ങള്‍ക്കും ഫോണില്‍ ബന്ധപ്പെടാനായത്‌. തുടര്‍ന്നു ഗുരുവായൂരിലേക്ക്‌ യാത്ര. വിവാഹാവശ്യത്തിനുള്ള സാധനങ്ങളുമായി കാറില്‍ കയറിയപ്പോള്‍ എന്‍ജിനൊപ്പം വെള്ളം. കാര്‍നിന്നുപോവുകയും ചെയ്‌തു. അവസാനം പണംകൊടുത്ത്‌ കാര്‍ അരകിലോമീറ്റര്‍ തള്ളിനീക്കി വെള്ളമില്ലാത്ത സ്ഥലത്ത്‌ എത്തിച്ചു. പിന്നീട്‌ ബസ്‌ വാടകയ്‌ക്ക്‌ വിളിച്ചു ഇരുകുടുംബങ്ങളും ഗുരുവായൂരിലേക്ക്‌ പോവുകയായിരുന്നു.