Breaking News

Trending right now:
Description
 
Dec 07, 2015

ഓര്‍മകളില്‍ നിന്നും മായാതെ ഫിലിപ്പ്‌ ഹൂഗ്‌സ്‌

akash Thomas
image അന്തരിച്ച ആസ്‌ട്രേലിയന്‍ ഓപ്പണര്‍ ഫിലിപ്പ്‌ ഹൂഗ്‌സ്‌ ക്രിക്കറ്റ്‌ ലോകത്തോട്‌ വിടപറഞ്ഞിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഓര്‍മകള്‍ ഇന്നും ബാക്കി. ആഭ്യന്തര മത്സരത്തിനിടെ പന്ത്‌ തലയില്‍കൊണ്ട ഹൂഗ്‌സ്‌ കഴിഞ്ഞ നവംബര്‍ ഇരുപത്തഞ്ചിനാണ്‌ മരണത്തിനു കീഴടങ്ങിയത്‌. ന്യൂസൗത്ത്‌�വെയില്‍സ്‌ ബൗളര്‍ സീന്‍ അബോട്ടിന്റെ പന്താണ്‌ അപകടത്തിനുകാരണമായത്‌. സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടാണ്‌ ഇതിനു സാക്ഷ്യം വഹിച്ചത്‌. ആസ്‌ട്രേലിയക്കു വേണ്ടി 26 ടെസ്റ്റ്‌ മത്സരങ്ങലും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്‌. ഈ അപകടത്തിന ശേഷം ആസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കൂടുതല്‍ സുരക്ഷ നല്‍കുന്ന ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. ഹൂഗ്‌സിന്റെ വേര്‍പാടില്‍ തീരാ ദു:ഖത്തിലായ സഹതാരങ്ങള്‍ 2015 ലോകകപ്പു നേടുകയും ഹൂഗ്‌സിനോടുള്ള ആദരസൂചകമായി ലോകകപ്പ്‌ അദ്ദേഹത്തിനു സമര്‍പ്പിക്കുകയും ചെയ്‌തു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ രണ്ട്‌ ഇന്നീംഗ്‌സുകളിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌ ഹൂഗ്‌സ്‌.