Breaking News

Trending right now:
Description
 
Dec 06, 2015

മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപനം ഉടന്‍

image മദര്‍ തെരേസയെ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. തീയതി തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ എട്ടുമുതല്‍ 2016 നവംബര്‍ 20 വരെയാണു മാര്‍പാപ്പ കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നത്‌. 1910 ഓഗസ്റ്റ്‌ 26ന്‌ അല്‍ബേനിയയില്‍ ജനിച്ച ആഗ്നസ്‌, 1929-ല്‍ കോല്‍ക്കത്തയിലെത്തി. 1931 മേയ്‌ 24ന്‌ ലൊറേറ്റോ മഠത്തില്‍ ചേര്‍ന്നു പ്രഥമ വ്രതവാഗ്‌ദാനം നടത്തി. 1948 ഓഗസ്റ്റ്‌ 18ന്‌ ലൊറേറ്റോ മഠം വിട്ട്‌ ചേരികളിലേക്കിറങ്ങി. 1950 ഒക്‌ടോബര്‍ ഏഴിന്‌ മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സമൂഹം സ്ഥാപിച്ചു. തുടര്‍ന്ന്‌ കോല്‍ക്കത്തയിലെ തെരുവുകളില്‍ അശരണര്‍ക്കായുള്ള ശുശ്രൂഷയില്‍ വ്യാപൃതയായി. 1997 സെപ്‌റ്റംബര്‍ അഞ്ചിനായിരുന്നു മരണം. 2003 ഒക്‌ടോബര്‍ 19ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.