Breaking News

Trending right now:
Description
 
Dec 05, 2015

ഡിസൈനര്‍ വസ്‌ത്രങ്ങളും ആഭരണങ്ങളുമായി ആമസോണ്‍ ഇന്ത്യ

image ഇന്ത്യയിലെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരുടെ റെഡി-ടു-വെയര്‍ വസ്‌ത്രങ്ങളുടെ വന്‍ ശേഖരുവുമായി ആമസോണ്‍ ഡോട്ട്‌ ഇന്‍ ഡിസൈനര്‍ സ്‌റ്റോര്‍ അവതരിപ്പിച്ചു. വസ്‌ത്ര ഡിസൈനര്‍മാരായ കവിത ഭാരതീയ, അഞ്‌ജു മോദി, പൂനം ഭഗത്‌, സാമന്ത്‌ ചൗഹാന്‍ തുടങ്ങി ഇരുപതോളം ഡിസൈനര്‍മാരുടെ റെഡി-ടു-വെയര്‍ വസ്‌ത്രങ്ങള്‍ ഡിസൈനര്‍ സ്‌റ്റോറില്‍ നിന്ന്‌ ലഭിക്കും.

ക്രോപ്പ്‌ ടോപ്പുകള്‍, ലെഹംഗ, ഷറാറ, പലാസോ, കുര്‍ത്തി, ചുരിദാര്‍, ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍ എന്നിവയെല്ലാം തന്നെ ഉപയോക്തക്കള്‍ക്കായി ഡിസൈനര്‍ സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്‌. ഡിസൈനര്‍ വസ്‌ത്രങ്ങള്‍ കൂടാതെ പ്രമുഖ ജ്വല്ലറി ഡിസൈനര്‍മാരുടെ ആഭരണങ്ങളും തരുണ്‍ തഹിലാനി രൂപകല്‍പന ചെയ്‌ത വാച്ചുകളും ആമസോണിന്റെ ഡിസൈനര്‍ സ്‌റ്റോറില്‍ ലഭ്യമാണ്‌.