
നിര്മാണ്ണത്തിനും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ടാറ്റയുടെ
കണ്‍സ്ട്രക്ക് ശ്രേണിയിലുള്ള നാല് പുതിയ വാഹനങ്ങള്‍ ബംഗളൂരുവില്‍ നടക്കുന്ന
എക്സോണ്‍ 2015-ല്‍ പ്രദര്‍ശിപ്പിച്ചു. ഏഷ്യയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍
എക്യുപ്മെന്റ് എക്സിബിഷനാണ് എക്സോണ്‍. ടാറ്റ പ്രൈമ 3138.കെ കോള്‍ ടിപ്പര്‍,
ടാറ്റ പ്രൈമ എല്‍എക്സ് 2523.കെ, ടാറ്റ പ്രൈമ എല്‍എക്സ് 3128.കെ എച്ച്ആര്‍ടി,
ടാറ്റ എസ്എകെ 1613 തുടങ്ങിയ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് പുതുതായി
അവതരിപ്പിച്ചത്. കൂടാതെ കണ്‍സ്ട്രക്ക് ശ്രേണിയിലെ ടാറ്റ എല്പികെ 2518, ടാറ്റ
എല്പിടികെ 2518, ടാറ്റ പ്രൈമ 3138.കെ എടി, ടാറ്റ പ്രൈമ എല്‍എക്സ് 3123കെ എന്നീ
നാല് ടിപ്പറുകളും എക്സോണില് ടാറ്റ പ്രദര്‍ശിപ്പിച്ചു.
ടിപ്പറുകള്‍,
ട്രാന്‍സിറ്റ് മിക്സറുകള്‍, ട്രക്ക് മൗണ്ണ്ട്ഡ് ക്രയ്നുകള്‍, കോണ്‍ക്രീറ്റ്
ബൂണ്‍ പമ്പുകള്‍ എന്നിങ്ങനെ നിര്മാണ്ണ ഖനന മേഖലകളില്‍ വിവിധങ്ങളായ
ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വാഹനങ്ങളാണ് ടാറ്റയുടെ കണ്‍സ്ട്രക്ക്
ശ്രേണിയിലുള്ളത്. റോഡ് നിര്‍മാണം, ജലസേചനം, കല്‍ക്കരി, ഇരുമ്പ് ഐര് ഖനനം,
തുറമുഖാവശ്യങ്ങള്, കോണ്‍ക്രീറ്റ് മിക്സര്‍ തുടങ്ങിയുള്ള നിരവധി ആവശ്യങ്ങളെ
അഭിമുഖീകരിക്കുന്നുണ്ട് ടാറ്റയുടെ കണ്‍സ്ട്രക്ക് ശ്രേണിയിലെ ടിപ്പറുകള്‍.
ഉപയോക്താക്കളുടെ വ്യവസായാവശ്യങ്ങള്‍ കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന
കണ്‍സ്ട്രക് ശ്രേണിയിലെ വാഹനങ്ങള്‍ക്ക് കുറഞ്ഞ മെയ്ന്റന്സും കരുത്തുറ്റതും
ഇന്ധന ക്ഷമതയുമുള്ള എഞ്ചിനുകളുമാണ് നല്‍കിയിരിക്കുന്നത്.
നാലു വര്‍ഷം
അല്ലെങ്കില്‍ നാലു ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ നാലായിരം മണിക്കൂര്‍ എന്ന
സ്റ്റാന്റേര്‍ഡ് വാറണ്ടിയും 1800 ലധികമുള്ള സെയില്‍സ്, സര്‍വീസ് ശൃംഖലയും ടാറ്റ
ജെനുവിന് സ്പെയറുകള്ക്കായി അറുപതിനായിരത്തിലധികം കേന്ദ്രങ്ങളും
ഉപയോക്താക്കള്‍ക്കായി ടാറ്റ ഒരുക്കിയിട്ടുണ്ട്. നൂറിലധികം മൊബൈല്‍
വര്‍ക്ക്ഷോപ്പുകള്‍, ആനുവല്‍ മെയ്ന്റന്‍സ് കോണ്‍ട്രാക്ട് പാക്കേജ്,
ഇരുനൂറ്റിയമ്പതിലധികം ഓണ്‍സൈറ്റ് കണ്ടെയ്നര്‍ വര്‍ക്ക് ഷോപ്പുകള്‍
എന്നിവയ്ക്കൊപ്പം ടാറ്റ ഡിലൈറ്റ്, ടാറ്റ എംപറര്‍ എന്നീ ലോയല്‍റ്റി പരിപാടികളും
ടാറ്റ മോട്ടോഴ്സ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്