Breaking News

Trending right now:
Description
 
Dec 05, 2015

പ്രീമിയം വാച്ചുകളുടെ ശേഖരവുമായി ആമസോണ്‍ ഇന്ത്യ

image ലോകോത്തര വാച്ച്‌ ബ്രാന്‍ഡുകളുടെ വന്‍ ശേഖരവുമായി ആമസോണ്‍ ഡോട്ട്‌ ഇന്‍ പ്രീമിയം വാച്ച്‌ സ്റ്റോര്‍ അവതരിപ്പിക്കുന്നു. മുപ്പതിലധികം പ്രീമിയം വാച്ച്‌ ബ്രാന്‍ഡുകളുടെ അയ്യായിരത്തിലധികം വരുന്ന ഉത്‌പന്നങ്ങളാണ്‌ പ്രീമിയം വാച്ച്‌ സ്റ്റേറില്‍ ആമസോണ്‍ ഇന്ത്യ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്‌.

ബാറ്ററി ലെസ്‌, ആക്‌റ്റിവിറ്റി ട്രാക്കര്‍, വേള്‍ഡ്‌ ടൈം സോണ്‍, സ്‌കെല്‍ട്ടണ്‍ ഡയല്‍ എന്നിങ്ങനെ നിരവധി വ്യത്യസ്‌തങ്ങളായ സവിശേഷതകളോടു കൂടിയ വാച്ചുകള്‍ പ്രീമിയം സ്റ്റോറില്‍ ലഭിക്കും. ബുലോവ, ഇന്‍വിക്‌റ്റ, കാരവെലെ ന്യൂയോര്‍ക്ക്‌ എന്നീ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്ക്‌ പുറമെ ടൈമെക്‌സ്‌ വീക്കെന്‍ഡര്‍, പോള്‍ക്ക ഡോട്ട്‌സ്‌ ആന്റ്‌ കോര്‍ഡുറ, ടൈമെക്‌സ്‌ അയണ്‍മാന്‍ മൂവ്‌എക്‌സ്‌20, അയണ്‍മാന്‍ റണ്‍എക്‌സ്‌20, കാസിയോ ഔട്ട്‌ഡോര്‍ സെന്‍സര്‍, കാസിയോ യൂത്ത്‌, മാക്‌സിമ ഈഗോ തുടങ്ങിയ ആമസോണ്‍ എക്‌സ്‌ക്ലൂസീവ്‌ വാച്ചുകളും പ്രീമിയം വാച്ച്‌ സ്റ്റോറില്‍ ലഭ്യമാണ്‌.

ഇതിന്‌ പുറമേ കെന്നത്‌ കോല്‍, സീക്കോ, ഡാനിയല്‍ ക്ലെയ്‌ന്‍, ഡീസല്‍ തുടങ്ങിയ മുന്തിയ പ്രീമിയം വാച്ചു ബ്രാന്‍ഡകളും ആമസോണിന്റെ പ്രീമിയം വാച്ച്‌ സ്റ്റേറില്‍ ലഭിക്കുന്നു.