Breaking News

Trending right now:
Description
 
Dec 05, 2015

ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് ഇ-മെയിലില്‍ അയക്കുന്ന നിവേദനങ്ങള്‍ക്കു മറുപടി ലഭ്യമാക്കണം: ടി.ആര്‍.എ

image ആലപ്പുഴ: മുനിസിപ്പാലിറ്റിക്ക് ഇ-മെയിലില്‍ അയക്കുന്ന നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി ലഭ്യമാക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു.

പൊതുജന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിക്കുള്ള പല നിവേദനങ്ങളും പരാതികളും സെക്രട്ടറിയുടെ പേരില്‍ ഇ-മെയിലിലും തപാലിലും അയക്കാറുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നിനും മറുപടിയോ അതില്‍ നടപടിയെടുത്തെന്നുള്ള അറിയിപ്പോ ലഭിക്കാറില്ലെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി. കൈപ്പറ്റിയ വിവരം പോലും അറിയിക്കാറില്ല. കഴിഞ്ഞ മൂന്നു വര്‍ഷം തുടര്‍ച്ചയായി ഇതാണ് സ്ഥിതി. പുതിയ കൗണ്‍സില്‍ സ്ഥാനമേറ്റതിനെത്തുടര്‍ന്നു ഇതിനൊരു മാറ്റമുണ്ടാകണമെന്നു ആഗ്രഹിക്കുന്നു.

വളരെ വേഗത്തില്‍ വിവരം അറിയിക്കാനും കടലാസ് ഒഴിവാക്കാനും ചെലവുകള്‍ കുറയ്ക്കാനുമാണ് ഇ-മെയില്‍ ഉപയോഗിക്കുന്നത്. ഭരണസംവിധാനം കൂടുതല്‍ ഡിജിറ്റലായി മാറ്റുന്നതിനാല്‍ ഇതിന് ഏറെ പ്രാധാന്യമുണ്ടെന്നും ടി.ആര്‍.എ കൂട്ടിച്ചേര്‍ത്തു.

മുനിസിപ്പല്‍ ചെയര്‍മാനോടും സെക്രട്ടറിയോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.