Breaking News

Trending right now:
Description
 
Dec 05, 2015

മഴക്കെടുതിയും ഗതാഗതക്കുരുക്കും: കൈയേറ്റങ്ങള്‍ നീക്കം ചെയ്യണം

image ആലപ്പുഴ: നിലവില്‍ ചെന്നൈ അനുഭവിക്കുന്ന മഴയുടെയും പ്രളയക്കെടുതിയുടെയും പശ്ചാത്തലത്തിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആലപ്പുഴ പട്ടണത്തിലെ അനധികൃത കൈയേറ്റങ്ങളും ഏച്ചുകെട്ടലുകളും നീക്കം ചെയ്യുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാനോട് തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.

റോഡും തോടും കാണയും കൈയേറുമ്പോഴുള്ള തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കും വെള്ളക്കെട്ടുമാണ്. പട്ടണം ഇതു അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് കെടുതികള്‍ രൂക്ഷമാകാതിരിക്കാന്‍ മുന്‍കരുതലും ആസൂത്രണവും പദ്ധതികളും ആവശ്യമാണ്.