Breaking News

Trending right now:
Description
 
Dec 05, 2015

തിരുവനന്തപുരത്ത്‌ രാജ്യാന്തര ചലച്ചിത്രമേള ആരംഭിച്ചു; 64 രാജ്യങ്ങളിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

image കാഴ്‌ചയുടെ വസന്തോത്സവത്തിന്‌ തിരുവനന്തപുരത്ത്‌ കൊടിയേറി. ഇനി ഏഴുനാളുകള്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 13 തീയറ്ററുകളില്‍ ലോകസിനിമയിലെ വിസ്‌മയക്കാഴ്‌ചകള്‍ പ്രേക്ഷകരുടെ മുമ്പിലെത്തു. 64 രാജ്യങ്ങളില്‍നിന്നുള്ള 180 ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ 50 ചിത്രങ്ങളും ആദ്യമായിട്ടാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ഇരുപതാം വയസിലെത്തിയ മേളയുടെ ചരിത്രം വിവരിക്കുന്ന ഡോക്കുമെന്റിയോടെയാണ്‌ ഇന്നലെ കനകക്കുന്ന്‌ നിശാഗന്ധിയില്‍ മേളയുടെ ഉദ്‌ഘാടനത്തിന്‌ തുടക്കം കുറിച്ചത്‌. ചൈനീസ്‌ ത്രീഡി ചിത്രമായ വൂള്‍ഫ്‌ ടോട്ടവും ആസ്വാദകരുടെ മുന്നിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷതവഹിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ഫിലിം ചേംബര്‍ പ്രസിഡന്റ്‌ ജി.പി.വിജയകുമാറിനു നല്‍കി മന്ത്രി കെ.സി.ജോസഫും ടൂറിസം വകുപ്പ്‌ പ്രസിദ്ധീകരിച്ച ഫിലിം ലൊക്കേഷനുകളുടെ പുസ്‌തകത്തിന്റെ പ്രകാശനം ഫെഫ്‌ക പ്രസിഡന്റ്‌ ബി.ഉണ്ണിക്കൃഷ്‌ണനു നല്‍കി മന്ത്രി എ.പി.അനില്‍കുമാറും നിര്‍വഹി്‌ചചു. മേളയുടെ സുവനീര്‍ ശശി തരൂര്‍ എംപിയില്‍നിന്നു നടന്‍ നെടുമുടി വേണു ഏറ്റുവാങ്ങി. ലോകപ്രശസ്‌ത തബലവാദകന്‍ ഉസ്‌താദ്‌ സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയായിരുന്നു. മേളയിലെ മത്സരവിഭാഗം ചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രെസനും ചടങ്ങില്‍ പങ്കെടുത്തു. സാംസ്‌കാരിക, കലാ, രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.