Breaking News

Trending right now:
Description
 
Dec 04, 2015

ലൈംഗിക വിഭ്യാഭ്യാസം സ്‌കൂളുകളില്‍ പഠനവിഷയമാക്കണമെന്ന്‌ ഐശ്വര്യ

image ലൈംഗിക വിഭ്യാഭ്യാസം വളരെ അത്യാവശ്യമായിരിക്കുന്നുവെന്ന്‌ ബോളിവുഡ്‌ നടി ഐശ്വര്യ റായ്‌ ബച്ചന്‍. എയ്‌ഡ്‌സ്‌ ബോധവത്‌കരണ പരിപാടിക്കിടെയാണ്‌ ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ ആരംഭിക്കേണ്ടതാണെന്ന്‌ താരം പറഞ്ഞത്‌. ഇത്തരത്തില്‍ വിഷയത്തിന്റെ പ്രാധാന്യം അറിയുകയും അത്‌ സ്‌കൂളുകളില്‍ പഠനവിഷയമാക്കി മാറ്റുകയും ചെയ്‌താല്‍ എയ്‌ഡ്‌സ്‌ വ്യാപിക്കുന്നത്‌ ഒരുപരിധിവരെ തടയാന്‍ കഴിയും. മെട്രോ സംസ്‌കാരം സ്‌കൂളുകളിലും വ്യാപിക്കുന്നുണ്ട്‌- ഐശ്വര്യ വ്യക്തമാക്കി. എയ്‌ഡ്‌സിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ അംബാസഡര്‍ കൂടിയാണ്‌ മുന്‍ലോകസുന്ദരിയായ താരം. എയ്‌ഡ്‌സിനെതിരെയുള്ള ബോധവത്‌കരണ പ്രവര്‍ത്തനങ്ങളില്‍ തനിക്ക്‌ സംതൃപ്‌തിയുണ്ടെന്നും ഐശ്വര്യ പറഞ്ഞു.