Breaking News

Trending right now:
Description
 
Sep 22, 2012

രക്തം നല്‌കൂ ഹൃദ്‌രോഗത്തെയകറ്റൂ

image രക്തദാനത്തെക്കുറിച്ച്‌ ഇന്നും ചില തെറ്റുധാരണകള്‍ മനുഷ്യര്‍ വച്ച്‌ പുലര്‍ത്തുന്നുണ്ട്‌. എന്നാല്‍ രക്തദാനം നമ്മുടെ ശരീരത്തിന്‌ ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്‌. സ്ഥിരമായി രക്ത ദാനം ചെയ്യുന്നയാള്‍ക്ക്‌ ഇസ്‌മിക്‌ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണത്രേ. ഇടയ്‌ക്ക്‌ രക്തം നല്‌കുന്നതുമൂലം ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടിയ ഇരുമ്പിന്റെ അംശം കുറയ്‌ക്കാന്‍ രക്തദാനം സഹായിക്കും. കൂടാതെ, രക്തദാനം ശീലിച്ചയാള്‍ക്ക്‌ ഏതെങ്കിലും കാരണവശാല്‍ രക്തം നഷ്ടപ്പെടാന്‍ ഇടയായാല്‍ ശരീരം പെട്ടെന്ന്‌ തളരുകയോ രക്തനഷ്ടം മൂലം ഉണ്ടാകുന്ന അസ്വസ്‌തതകള്‍ പിടികൂടുകയോ ഇല്ല രക്തദാനം ശരീരത്തിനും ഒരു ദോഷവും ഉണ്ടാക്കുകയില്ല, 18നും 60നും ഇടയ്‌ക്ക്‌ പ്രായമുള്ള ആര്‍ക്കും ഒരു ദിവസം 450മി.ലി രക്തം ദാനം ചെയ്യാം. ഈ രക്ത നഷ്ടം ശരീരം 24 മണിക്കൂറിനകം നികത്തുകയും ചെയ്യും സ്‌ത്രീകള്‍ക്ക്‌ നാലുമാസത്തിലൊരിക്കലും പുരുഷന്മാര്‍ക്ക്‌ 3 മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാം. ആദ്യമായി രക്തദാനം നടത്തുമ്പോള്‍ ഇത്തിരി ക്ഷീണം ഉണ്ടായേക്കാം