Breaking News

Trending right now:
Description
 
Dec 02, 2015

ഐ എംഎ കപ്പ്‌ ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ ടൂര്‍ണമെന്റ്‌ വന്‍വിജയം

image
ആസ്‌ട്രേലിയ: ഇലവാര മലയാളി അസോസിയേഷന്‍ നടത്തുന്ന ഐ എം എ എ കപ്പ്‌ ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ ടൂര്‍ണമെന്റ്‌ വന്‍ വിജയം. നവംബര്‍ 29ന്‌ രാവിലെ 9മണിക്ക്‌ വൂലോങ്ങോങ്ങിലെ ബീറ്റണ്‍ പാര്‍ക്കില്‍ ഷാജു ചൂണ്ടത്ത്‌ (ഫെളക്‌സി ഫീനാഷ്യല്‍ സര്‍വീസ്‌ പ്രൈ. ലിമിറ്റഡ്‌ ) ടൂര്‍ണമെന്റ്‌ ഉത്‌ഘാടനം ചെയ്‌തു. 24 ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. വമ്പിച്ച വരേേവല്‌പ്പാണ്‌ മലയാളികള്‍ ടൂര്‍ണമെന്റിന്‌ നല്‍കിയത്‌. 
ഒന്നാം സ്ഥാനം നേടിയത്‌ മോന്‍സിയും ഡെറിക്കി ടീമാണ്‌. രണ്ടാം സ്ഥാനം ശ്രീജിത്തും ശ്രീറാമും സ്വന്തമാക്കി. മുന്നാംസ്ഥാനം വില്‍സണും ആശ്വിനും നേടി 

ഇലവാര ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ.ടാംഹാനി ഡോ. രവി ചെറുകുരി, ഐഎംഎ പ്രസിഡന്റ്‌ ഗീസ്‌ ചേനാട്ടുകാരന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഗിരീഷ്‌ കുമാര്‍, ജില്‍സണ്‍ ജോബി, ശ്രീജിത്ത്‌ എന്നിവരാണ്‌ ടൂര്‍ണമെന്‍്‌റിന്റെ കോര്‍ഡിനേറ്റര്‍മാര്‍.