Breaking News

Trending right now:
Description
 
Dec 02, 2015

തിരക്കഥാകൃത്ത്‌ ആലപ്പി ഷെരീഫ്‌ അന്തരിച്ചു

image പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ്‌ (79) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ്‌ അന്ത്യം. ഉത്സവമെന്ന ചിത്രത്തിലൂടെയാണ്‌ അദ്ദേഹം മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്‌തത്‌. അവളുടെ രാവുകള്‍, ഏഴാംകടലിനക്കരെ, ഊഞ്ഞാല്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്‌. അവളുടെ രാവുകളാണ്‌ ശ്രദ്ധേയമായ ചിത്രം. മുപ്പതിലേറെ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയൊരുക്കി. ഐ.വി.ശശിയുടെ ആദ്യചിത്രമായ ഉത്സവത്തിന്‌ തിരക്കഥ എഴുതിയതും ഇദ്ദേഹമാണ്‌. മമ്മൂട്ടി ചിത്രമായ നസീമ, അസ്‌തമിക്കാത്ത പകലുകള്‍, ആരോഹണം എന്നീചിത്രങ്ങള്‍ ആലപ്പി ഷെരീഫ്‌ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഐ.വി.ശശിയുടെ മോഹന്‍ലാല്‍ ചിത്രമായ അനുരാഗിയാണ്‌ കഥയും സംഭാഷണവും എഴുതിയ ആലപ്പി ഷെരീഫിന്റെ അവസാന ചിത്രം. ആലപ്പുഴ കൊപ്രാക്കട തറവാട്ടില്‍ ഹമീദ്‌ ബാബയുടെയും രഹ്മ ബീവിയുടെയും മകനാണ്‌. 1940ലായിരുന്നു ജനനം.