Breaking News

Trending right now:
Description
 
Dec 02, 2015

ഇന്ത്യയില്‍വിറ്റ 3.23 ലക്ഷം കാറുകള്‍ ഫോക്‌സ്‌ വാഗണ്‍ തിരിച്ചുവിളിക്കും

image ഇന്ത്യയില്‍ വിറ്റഴിച്ച 3.23 ലക്ഷം കാറുകള്‍ തിരികെ വിളിക്കാന്‍ ജര്‍മന്‍ വാഹനനിര്‍മാതാക്കലായ ഫോക്‌സ്‌ വാഗണ്‍ തീരുമാനിച്ചു. ഇ 189 ശ്രേണിയിലെ എന്‍ജിനുകള്‍ ഘടിപ്പിച്ച കാറുകളാണ്‌ തിരിച്ചുവിളിക്കുന്നത്‌. . പരിസ്ഥിതി മലിനീകരണ സംവിധാനത്തില്‍ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കമ്പനിക്കു കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്‌ അയച്ചിരുന്നു. അനുവദനീയമായ അളവിലും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രീതിയിലാണ്‌ ഇന്ത്യയില്‍ കാറുകള്‍ നിര്‍മിച്ചതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കമ്പനി ഒഫീഷ്യല്‍സുമായി വ്യവസായ വകുപ്പ്‌ അധികൃതര്‍ ഇന്നലെ ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും ഇതിനു പിന്നാലെ കാറുകള്‍ തിരിച്ചുവിളിക്കാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിക്കുകകയായിരുന്നു. കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നത്‌ കണ്ടുപിടിക്കാത്ത തരത്തില്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മിച്ചതിന്‌ നടപടിയെടുക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലോകവിപണിയില്‍ 1.1 കോടി കാറുകളില്‍ മലിനീകരണ നിയന്ത്രണ സംവിധാനത്തില്‍ ഇത്തരത്തില്‍ തട്ടിപ്പുനടത്തിയതായി ഫോക്‌സ്‌വാഗണ്‍ സമ്മതിച്ചിട്ടുണ്ട്‌. ഇതോടെ ലോകവ്യാപകമായി ഫോക്‌സ്‌ വാഗണിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്‌.