Breaking News

Trending right now:
Description
 
Dec 01, 2015

സിനിമ സംവിധായകന്‍ ലഡാക്കില്‍ അതിശൈത്യത്തില്‍ മരിച്ചു, മരണം പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ്‌ അവസാന ഘട്ടത്തില്‍

image

ശ്രീനഗര്‍: സിനിമയെ പ്രണയിച്ച സാജന്‍ കുര്യന്റെ മരണം സ്വപ്‌്‌നങ്ങള്‍ പൂര്‍ത്തിയാക്കാതെ. ലഡാക്കില്‍ തന്റെ സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേയ്‌ക്ക്‌ കടക്കുമ്പോഴാണ്‌ അതിശൈത്യത്തില്‍യുവസംവിധായകനായ സാജന്‍(34) മരിച്ചത്‌. 24 ഡിഗ്രി തണുപ്പിലാണ്‌ മരണം. 
തൃശൂര്‍ സ്വദേശിയായ സാജന്റെ സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരണമായിരുന്നു ചിത്രം. ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്ന ഈ സിനിമയുടെ പൂര്‍ത്തീകരണം ഏതാണ്ട്‌ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. തളര്‍ന്നു വീണ ഉടനെ ഹോസ്‌പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. 

ഇതിനു മുമ്പ്‌ ദി ലാസ്റ്റ്‌ വിഷന്‍, ജഗദീഷും പശുപതിയും നായകന്‍മാരായ ഡാന്‍സിംഗ്‌ ഡെത്തി എന്നീ രണ്ടു സിനിമ സംവിധാനം ചെയ്‌തിട്ടുണ്ടെങ്കിലും പുറത്തിറങ്ങിട്ടില്ല