Breaking News

Trending right now:
Description
 
Nov 30, 2015

മെൽബണിൽ ഓർത്തഡോക്സ് സഭയുടെ രണ്ടാമത്തെ പള്ളിയുടെ കൂദാശ നിർവഹിച്ചു

George Thoams
image

.വെള്ളിയാഴ്ച   ക്ലേറ്റനിൽ   എഴുന്നള്ളിയ  പരിശുദ്ധ  ബാവ  തിരുമേനിയെ  ശിങ്കാരി മേളത്തിന്റ്റ്യും,മുതുകുടകളുടെയും അകമ്പടിയോടെ  മലങ്കര  ഓർത്തഡോക്സ്‌  സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ:യൂഹാനോൻ മാർ ദിയസ്കോറോസ്  ,സുന്നഹദോസ് സെക്രട്ടറി   അഭിവന്ദ്യ ഡോ:മാത്യൂസ്‌ മാർ സേവേറിയോസ് ,കൊച്ചി ഭദ്രാസനാധിപൻ ഡോ:യാക്കോബ്  മാർ ഐറേനീയോസ് ,വികാരി റവ:ഫാദർ ഷിനു കെ തോമസ്അസിസ്റ്റന്റ്‌ വികാരി റവ:ഫാദർ ഫ്രെഡിനാൻഡ്പത്രോസ് എന്നിവരുടെ നേതൃതത്തിൽ നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു .തുടർന്ന് പ്രാർത്ഥനകളോടെ നാട മുറിച്ചു പുതിയ പള്ളിയിൽ പ്രവേശിച്ച് ഒന്നാം ഘട്ട ശിശ്രൂഷകൾ  ആരംഭിച്ചു.


ശനിയാഴ്ച പരിശുദ്ധ  ബാവ  തിരുമേനിയെ മുഖ്യകാർമികത്തത്തിൽ നടന്ന മൂന്നിൽമേൽ കുർബാനയിൽ  യോടെ  രണ്ടാംഘട്ട ശിശ്രൂഷകൾ തുടങ്ങി . അഭിവന്ദ്യ ഡോ:മാത്യൂസ്‌ മാർ സേവേറിയോസ് ,കൊച്ചി ഭദ്രാസനാധിപൻ ഡോ:യാക്കോബ്  മാർ ഐറേനീയോസ്എന്നീ തിരുമേനിമാർ സഹകാർമികത്തം വഹിച്ചു.അഭിവന്ദ്യ ഡോ:യൂഹാനോൻ മാർ ദിയസ്കോറോസ്‌ തിരുമേനിയും  ,ഇൻഡ്യയിൽനിന്ന്  ബഥനി ആശ്രമ സുപ്പീരിയർ  റവ:ഫാദർ. മത്തായി  ഒ .ഐ .സി ,റവ:ഫാദർ.എം .കെ .കുരിയൻ,ആസ്ട്രലിയായിലെ  വിവിധ ദേവാലയങ്ങളിൽ നിന്നുള്ള  മലങ്കര സഭയുടെ  വികാരിമാരും ഇതര സഭാപ്രതിനിധി കളും വലിയ വിശ്വാസികളുടെ കൂട്ടവും പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.


തുടർന്ന് ഫ്രാൻസിലെ ഭീകരഅക്രമങ്ങളിൽ മരണം അടഞ്ഞവരോടുള്ള ആദര അർപ്പിക്കുകയും,ഓസ്ട്രെലിയൻഇന്ത്യൻ ദേശിയ ഗാനആലാപനതോടെ ആരംഭിച്ച പൊതു സമ്മേളനത്തിൽ അഭിവന്ദ്യ ഡോ:യൂഹാനോൻ മാർ ദിയസ്കോറോസ്‌ തിരുമേനി അദ്യക്ഷത വഹിച്ചു,ഇടവക  വികാരി റവ:ഫാദർ ഷിനു. കെ.തോമസ്‌  സ്വാഗതവും , വിക്ടോറിയൻ ഗവണ്മെന്റിനെ പ്രതിനിതികരിച് മൾട്ടി കൾചറൽ അഫയേർസ്  ആൻഡ്‌ എഷ്യ എൻഗജ്മെന്റ്റ് സെക്രട്ടറി ഹോണറബിൾ ഹൊങ്ങ് ലിം  എം .പി (Hon. Hong Lim MP Parliamentary Secretary for Multicultural Affairs and Asia Engagement ),വിക്ടോറിയൻ കൌണ്‍സിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ബഹുമാന്യ അശോക് ജേക്കബ്‌(Mr Ashok Jacob President, Victorian Council of Churches), മൾട്ടി കൾചറൽ അഫയേർസ് ഷാഡോ  മന്ത്രി ഹോണറബിൾ  ഇങ്ഗാ. പൗലിച്  എം .പി (Hon Inga Peulich , Shadow Minister for Multicultural Affairs)  ,സിറ്റിഓഫ്കിങ്ങ്സ്ടനെ  പ്രതിനിഥികരിച്ച് സി .ആർ .പോൾ പൗലിച്(Cr Paul Peulich),  സി .ആർ .സ്റ്റീവ് സ്ടികോസ് (Cr Steve Staikos), സി .ആർ .റോസ്മേരി (Cr Rosemary West OAM) എന്നിവരും സീറോ മലബാർ,ഗ്രീക്ക്അർമേനിയൻ ,അസറിയാൻഅന്തിയോക്കിയാൻ, യുനയിടിംഗ് ചർച് തുടങ്ങിയ  സഭകളുടെ പ്രതിനിധികളും പങ്കെടുത്തു.


പരിശുദ്ധ  ബാവ  തിരുമേനിയടെ പ്രസംഗത്തിൽ കൂടുതൽ ശക്തിയോടെ സഭാ പ്രവർത്തനങളിലും ,സാമുഹിക  പ്രവർത്തനങളിലും പങ്കെടുക്കുവാൻ വിശ്വാസികളെ അഹ്വാനം ചെയ്തു .തുടർന്ന് പുതിയ പള്ളിയുടെ കൂദാശയോടെ അനുബന്ദ്ധിച് പുറത്തിറക്കുന്ന സുവനീർ പരിശുദ്ധ  ബാവ  തിരുമേനി നിർവഹിച്ചു .യോഗത്തിൽ ഫെഡറൽസ്റ്റേറ്റ് രാഷ്ട്രിയ നേതാക്കൻമാർ അവരുടെ എല്ലാവിധ സഹായ സഹകരണങ്ങൾ മലങ്കര സഭയ്ക്ക് വാഗ്ദാനം ചെയ്തു. കാതോലിക്കാബാവ മംഗള ഗാനത്തിന് ശേഷം ഉൽഘാടനഫലാശിലകം അനാഛാദനം ചെയ്യുകയും പിന്നീട് കൂദാശ കർമങ്ങളുടെ ഓർമ സൂചകമായി പരിശുദ്ധ  ബാവ  തിരുമേനി വൃക്ഷതൈ നടുകയും ചെയ്തു.


 

ഇടവക അസിസ്റ്റന്റ്‌ വികാരി റവ:ഫാദർ ഫ്രെഡിനാൻഡ്പത്രോസ് നന്ദി പ്രകാശനത്തോടെ മെൽബണിലെ രണ്ടാമത്തെ മലങ്കര ഓർത്തഡോക്സ് ദേവാലയവിശ്വാസികൾക്ക്‌ സമർപ്പിക്കപ്പെട്ടു.