Breaking News

Trending right now:
Description
 
Nov 30, 2015

ഫോക്കാന സ്‌റ്റാര്‍ സിംഗര്‍ മത്സരവിജയികള്‍ക്ക്‌ സിനിമയില്‍ പാടാന്‍ അവസരം ലഭിക്കും

ശ്രീകുമാർ ഉണ്ണിത്താൻ
image
"നല്ലത് മാത്രം കുട്ടികൾക്ക് "എന്ന മുദ്രാവാക്യവുമായി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന അമേരിക്കൻ മലയാളികളുടെ കുട്ടികൾക്കായി സ്റ്റാർ സിംഗർ സംഗീത മത്സരം സംഘടിപ്പിക്കുന്നു .കുടികളിലെയും യുവജനങ്ങളിലെയും സംഗീത വാസനയെ പ്രോത്സാഹിപ്പിക്കുക ,അവരെ കലയുടെയും ,സാഹിത്യത്തിന്റെയും മുൻപന്തിയിൽ എത്തിക്കുക എന്ന ലക്ഷ്യമാണ്‌ ഈ ഉദ്യമത്തിന് പിന്നിലെന്ന് ഫൊക്കാനാ പ്രസിഡന്റ്റ് ജോണ് പി ജോണ്‍ ,സെക്രട്ടറി വിനോദ് കെയാർക്കെ,എന്നിവര് അറിയിച്ചു.

ഫൊക്കാനയുടെ ആരംഭ കാലം മുതൽ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കലാപരിപാടികൾ നടപ്പിലാക്കിയിട്ടുണ്ട്.പുതിയ തലമുറയിലെ സംഗീത അഭിരുചി വളര്ത്തുകയും മികച്ച ഗായകരാക്കി മലയാള സിനിമയുടെ ഭാഗമാക്കുക എന്ന ലക്ഷ്യവും ഫോക്കാനയ്ക്കുണ്ട്.
അമേരിക്കയിലെ എല്ലാ രീജിയണിലുമുള്ള  കുട്ടികൾക്ക് ഈ സംഗീത മത്സരത്തിൽ പങ്കെടുക്കാം .വിവിധ രീജിയണിലുകളിലുമായി സ്റ്റാർ സിംഗർ മത്സരം നടക്കും .അവിടെ നിന്നും വിജയികലാകുന്നവർക്ക് ഫൈനൽ റൌണ്ടിൽ മത്സരിക്കാം.ഫൈനൽ മത്സരത്തിൽ വിജയിയെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾക്ക് പുറമേ പുതിയതായി നിർമമിക്കുന്ന മലയാളം സിനിമയിൽ പാടാനുള്ള അവസരവും ലഭിക്കും. 

കണ്‍വന്‍ഷനോടെ  അനുബെന്ധിച്ചു നടത്താൻ ഉദ്ദേശികുന്ന ഫൊക്കാനാ സ്റ്റാർ സിംഗർ  മത്സരം പുതുമയർന്ന  അവതരണ ശയിലിയാൽ വെത്യസ്ത മയിരിക്കുമെന്നു പ്രസിഡന്റ്‌ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ്‌ കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ തുടങ്ങിയവർ  അറിയിച്ചു.