Breaking News

Trending right now:
Description
 
Nov 30, 2015

ലോക പൊണ്ണത്തടി ദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ഒബീസിറ്റി ക്ലിനിക്കിന്‌ തുടക്കം കുറിച്ചു

image കൊച്ചി: ആരോഗ്യസേവനരംഗത്ത്‌ മികച്ച വളര്‍ച്ച നേടുന്ന ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ഭാഗമായ ആസ്റ്റര്‍ മെഡ്‌സിറ്റി, ലോക പൊണ്ണത്തടി ദിനത്തില്‍ പ്രത്യേകമായ ഒബീസിറ്റി ക്ലിനിക്കിന്‌ തുടക്കം കുറിച്ചു. നവംബര്‍ 26 മുതല്‍ രാവിലെ ഒന്‍പത്‌ മുതല്‍ ഉച്ചയ്‌ക്ക്‌ ഒന്നുവരെ എല്ലാ വ്യാഴാഴ്‌ചകളിലുമാണ്‌ ക്ലിനിക്ക്‌ പ്രവര്‍ത്തിക്കുക. 

എന്‍ഡോക്രൈനോജളിസ്‌റ്റ്‌, ബേരിയാട്രിക്‌ സര്‍ജന്‍, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജിസ്‌റ്റ്‌, സൈക്കോളജിസ്‌റ്റ്‌, ക്ലിനിക്കല്‍ ന്യുട്രീഷനിസ്‌റ്റ്‌, ഫിസിയോതെറാപ്പിസ്റ്റ്‌, പള്‍മനോളജിസ്‌റ്‌, കാര്‍ഡിയോളജിസ്‌റ്റ്‌ എന്നിവരടങ്ങിയ ടീം ക്ലിനിക്കിന്റെ സേവനത്തിനായി ലഭ്യമായിരിക്കും. 

ഇന്ത്യയില്‍ പൊണ്ണത്തടിയുടെ കാര്യത്തില്‍ കേരളത്തിന്‌ രണ്ടാം സ്ഥാനമാണെന്നത്‌ ഞെട്ടിക്കുന്ന കാര്യമാണെന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സിഇഒയും കേരളത്തിലെ ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. സമൂഹത്തില്‍ അതിവേഗം വര്‍ദ്ധിക്കുന്ന ഈ രോഗത്തെക്കുറിച്ച്‌ അവബോധം നല്‌കുന്നതിനും ചികിത്സ നടത്തുന്നതിനുമാണ്‌ ആസ്‌റ്റര്‍ മെഡ്‌സിറ്റി ലോക പൊണ്ണത്തടി ദിനമായ വ്യാഴാഴ്‌ച മുതല്‍ ഒബീസിറ്റി ക്ലിനിക്ക്‌ തുടങ്ങാന്‍ തീരുമാനിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. 

ലോകത്തിലെ ഏറ്റവും തടിയുള്ളവരില്‍ മൂന്നാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കെന്ന്‌ പ്രമുഖ മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്‌ പറയുന്നു. ഏറ്റവും കൂടുതല്‍ അമിത വണ്ണമുള്ള പൗരന്മാരുള്ള അമേരിക്കയും ചൈനയും മാത്രമാണ്‌ ഇന്ത്യയ്‌ക്കു മുന്നിലുള്ളത്‌. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം പരിഹരിക്കേണ്ടത്‌ ആവശ്യമാണ്‌. 

ആധുനിക സാങ്കേതികവിദ്യകളും വീട്ടകങ്ങളില്‍തന്നെ കഴിഞ്ഞുകൂടാനുള്ള പ്രവണതയും ജങ്ക്‌ ഫുഡിന്റെ ലഭ്യതയും ഇന്റര്‍നെറ്റിന്റെ ലഭ്യതയും പൊണ്ണത്തടി കൂട്ടാനുള്ള കാരണങ്ങളാണ്‌. കേരളത്തിലെ പരമ്പരാഗത ഭക്ഷണങ്ങള്‍ക്കു പകരമായി ആഗോളതലത്തിലുള്ള ഭക്ഷ്യവസ്‌തുക്കള്‍ക്ക്‌ പ്രിയമേറുകയാണ്‌. ഇന്ത്യയില്‍ പഞ്ചാബാണ്‌ അമിത വണ്ണത്തിന്റെ കാര്യത്തില്‍ മുന്നില്‍. കേരളമാണ്‌ രണ്ടാമത്‌. 

വയറ്റിലെ അധികകൊഴുപ്പും കുടവയറും ഹൃദ്രോഗങ്ങളുണ്ടാക്കാമെന്നത്‌ അധിക ആശങ്കയ്‌ക്ക്‌ വഴിവയ്‌ക്കുന്നു. ഒരു വ്യക്തിയുടെ ഭാരത്തെ (കിലോഗ്രാം) ഉയരത്തിന്റെ ഇരട്ടികൊണ്ട്‌ ഹരിക്കുന്നതാണ്‌ അമിതവണ്ണത്തിന്റെ സൂചനയായ ബോഡി മാസ്‌ ഇന്‍ഡക്‌സ്‌ (ബിഎംഐ) കണ്ടെത്തുന്നതിനുള്ള മാര്‍ഗം. 30 അല്ലെങ്കില്‍ അതില്‍ അധികം ബിഎംഐയുള്ളവരെയാണ്‌ സാധാരണയായി പൊണ്ണത്തടിയുള്ളവരായി കണക്കാക്കുന്നത്‌. ബിഎംഐ 25 അല്ലെങ്കില്‍ അതിലധികമുള്ളവരെ അമിതവണ്ണമുള്ളവരായി കണക്കാക്കും. 

For further details on the Obesity Clinic please contact +91 8111998023